Celebrities

എന്താ പ്രകടനം!! പണിയിലെ മാസ്മരിക അഭിനയത്തിൽ സാഗർ സൂര്യയെയും ജുനൈസിനെയും പുകഴ്ത്തി കമൽഹാസൻ | Kamal Hassan

തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ

പണി എന്ന ഒറ്റ സിനിമ കൊണ്ട് പ്രേഷക പ്രീതി നേടിയ താരങ്ങളാണ് സാഗർ സൂര്യയും ജുനൈസും. മികച്ച വില്ലൻ കഥാപാത്രങ്ങളായി പണിയിലെത്തിയ ഇരുവരും ലോകശ്രദ്ധ നേടി. ഇപ്പോഴിതാ ഇരുവരെയും പ്രശംസിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. തിയതായി വരുന്നവർക്ക് പോലും എങ്ങനെയാണ് ഇത്രയും സിനിമ അറിയാവുന്നത് എന്ന് ഇരുവരുടെയും പ്രകടനം കണ്ടപ്പോൾ തോന്നിപ്പോയെന്നും താരം പറയുന്നു. ഇതിനെ കുറിച്ച് നടൻ ജുനൈസ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

തന്റെ പുതിയ സിനിമയായ തഗ്ഗ് ലൈഫിന്റെ പ്രെമോഷനോട് അനുബന്ധിച്ച് പേളി മാണിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽഹാസൻ. മലയാള സിനിമ കണ്ട് നോക്കാനും ചെറിയ ബഡ്ജറ്റിൽ എടുക്കുന്ന മലയാള സിനിമയിൽ, ചെറിയ വേഷം ചെയ്ത അഭിനേതാക്കളെ പോലും ഓർമയുണ്ടാകും, കാരണം ആരും അഭിനയിക്കുന്നില്ല എന്ന് കമൽഹാസൻ പറഞ്ഞു.

പുതുതായി വന്നവർ, ഇവർക്ക് സിനിമയെ കുറിച്ച് അറിയാൻ തന്നെ സാധ്യതയില്ലെന്ന് തോന്നുന്നവർ പോലും എങ്ങനെയാണ് അഭിനയിക്കുന്നത്. ജോജുവിന്റെ സിനിമയിൽ പോലും രണ്ട് പേർ അഭിനയിച്ചിട്ടുണ്ട്. അവരെ നോക്കു, മിക്കവാറും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമയായിരിക്കും അത്. പക്ഷെ അവർക്ക് ആ കഥാപാത്രങ്ങളെ അത്രയും അറിയാം എന്ന് അത്ഭുതപ്പെടുമെന്നും കമൽഹാസൻ പറഞ്ഞു.

ഇത് കേരളത്തിൽ മാത്രം കാര്യമാണ്, സത്യൻ മാസ്റ്ററുടെ അഭിനയമൊക്കെ കേരളത്തിൽ തന്നെ ഇപ്പോഴും ട്രൈ ചെയ്ത് കൊണ്ടിരിക്കുകയാണ് എന്നും കമൽ ഹാസൻ പറഞ്ഞു. ചിത്രത്തിലെ വില്ലൻ കഥാപാത്രങ്ങളായിട്ടായിരുന്നു സാഗറും ജുനൈസും അഭിനയിച്ചത്.

content highlight: Kamal Hassan