ബിഗ്ബോസ് താരങ്ങളായ നടി ആര്യയും സിബിനും തമ്മിലുള്ള വിവാഹത്തെ ചുറ്റിപറ്റിയാണ് ഇപ്പോൾ ചർച്ചകൾ. ആര്യ തന്നെയാണ് വിവാഹവിവരം നിശ്ചയം കഴിഞ്ഞു എന്നുള്ള നിലയിൽ ഇൻസ്റ്റാഗ്രാം മുഖേന അറിയിച്ചത്.
ഇപ്പോൾ നിരവധി ആളുകൾ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. അനു സിത്താര, രമേഷ് പിഷാരടി, എലീന പടിക്കൽ അടക്കം നിരവധി പേരാണ് വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ ആശംസയറിയിച്ചിരിക്കുന്നത്
ആര്യയുടെ വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ രോഹിത്ത് ചെയ്ത കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൺഗ്രാജുലേഷൻസ് എന്നാണ് രോഹിത്ത് കുറിച്ചത് ആര്യ മറുപടിയായി നന്ദിയും പറഞ്ഞിട്ടുണ്ട്. വേർപിരിഞ്ഞുകഴിഞ്ഞിട്ടും ഇരുവരും സൗഹൃദം സൂക്ഷിക്കുന്നതിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.
content highlight: Arya weds Sibin