ബ്രോമാന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ച കഥാപാത്രം കുറച്ച് ഓവര്‍ ആയി പോയെന്ന് തുറന്ന് പറഞ്ഞ് നടന്‍ മാത്യൂ തോമസ്. ലൗലി എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു.
മാത്യൂ തോമസിന്റെ വാക്കുകള്‍
”ബ്രോമാന്‍സ് എന്ന ചിത്രത്തിലെ അഭിനയം കുറച്ച് ഓവറായി പോയി. കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റര്‍ തെറ്റിപോയി. തീയറ്റര്‍ ഓഡിയന്‍സ് , ഒടിടി ഓഡിയന്‍സ് എന്നൊന്നുമില്ല. ഒറ്റ ഓഡിയന്‍സേ ഉളളൂ. സിനിമ തീയറ്ററില്‍ എത്തിയപ്പോള്‍ എന്റെ കഥാപാത്രത്തെ കുറിച്ച് വിമര്‍ശനമുണ്ടായി. ആ കഥാപാത്രത്തിനായി തിരഞ്ഞെടുത്ത മീറ്റര്‍ തെറ്റിപോയി എന്നാണ് ഞാന്‍ മലസിലാക്കുന്നത്. ആളുകള്‍ ഓവര്‍ എന്ന് പറയുന്നത് ഓവര്‍ ആയതുകൊണ്ടാണ്. അത് ഓഡിയന്‍സ് മാറിയത് കൊണ്ടോ പ്ലാറ്റ്‌ഫോം മാറിയതു കൊണ്ടോ അല്ല. ഞാന്‍ ചെയ്തതിന്റെ പ്രശ്‌നമാണ്. പ്രേക്ഷകര്‍ പറയുന്നത് എന്താണെന്നും, എന്തുകൊണ്ടാണെന്നും മനസ്സിലാക്കി ഇംപ്രൂവ് ആകാന്‍ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുളളൂ”.
അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രൊമാന്‍സ്. തീയറ്ററില്‍ പ്രേക്ഷകരെ ചിരിപ്പിച്ച കൊന്ന ചിത്രമായിരുന്നു ഇത്. മാത്യൂ തോമസ്, അര്‍ജുന്‍ അശോകന്‍, സംഗീത് പ്രതാപ്, മഹിമ നമ്പ്യാര്‍, എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷം അവതരിപ്പിച്ചത്.