കഴിഞ്ഞ ദിവസമാണ് ജീവിതത്തിലെ ഒരു സന്തോഷവാര്‍ത്ത നടിയും അവതാരകയുമായ ആര്യ ബാബു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വിവാഹിതയാകാന്‍ ഒരുങ്ങുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു. ഡിജെ ആയ സിബിന്‍ ബെഞ്ചമിനെയാണ് ആര്യ വിവാഹം കഴിക്കുന്നത്.
തനിക്ക് ഏറ്റവും വലിയ പിന്തുണയായതിനും എന്റെ എല്ലാ പ്രശ്നങ്ങളിലും സമാധാനം നൽകിയതിനും സമാധാനത്തോടെ എനിക്ക് ചാരിയിരിക്കാനുള്ള തോളായതിനും നമ്മുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിനും നന്ദിയെന്നാണ് സിബിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ആര്യ പറഞ്ഞത്. തന്റെയും ഖുഷിയുടേയും ഏറ്റവും നല്ല സുഹൃത്തായതിനും തങ്ങളുടെ കുടുംബത്തിന് ശക്തിയായതിനും നന്ദിയെന്നും ആര്യ കുറിച്ചു.
ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തില്‍ സിബിന് റയാന്‍ എന്ന മകനും ആര്യയ്ക്ക് ഖുശി എന്നൊരു മകളുമുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ നാല് പേരുള്ള ഒരു കുടുംബമായാണ് ഒരുമിക്കാന്‍ പോകുന്നതെന്ന് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.
ഈ ബന്ധത്തെ മകളായ ഖുഷി എങ്ങനെ കാണുന്നു എന്ന് സംശയം ഉന്നയിച്ച ആള്‍ക്ക് ആര്യ മറുപടി നല്‍കിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലെ ക്യു ആന്റ് എ സെക്ഷനില്‍ വന്ന ചോദ്യത്തിനാണ് ആര്യ മറുപടി നല്‍കിയത്യ ‘ഖുശിക്ക് സുഖമാണോ? നിങ്ങളുടെ ഈ ബന്ധത്തില്‍ അവള്‍ സന്തുഷ്ടയാണോ?’ എന്നായിരുന്നു ചോദ്യം.
ഖുഷിക്കൊപ്പം നില്‍ക്കുന്ന സിബിന്‍റേയും ആര്യയുടേയും ചിത്രമാണ് താരം പങ്കുവച്ചത്. ഇരുവരുടേയും കരവലയത്തിനുള്ളില്‍ സന്തോഷത്തോടെ ഖുഷി നില്‍ക്കുന്നത്. ചിത്രത്തിനൊപ്പം ‘നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?’ എന്നും ആര്യ കുറിച്ചിട്ടുണ്ട്.