ദസറയ്ക്കു ശേഷം ശ്രീകാന്ത് ഒഡേലയും നാനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദി പാരഡൈസ്’. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റാണ് ശ്രദ്ധായകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സിന് പുറമേ ഒടിടി റൈറ്റ്‌സും ചേര്‍ത്ത് പ്രീ റിലീസ് ബിസിനിസായി ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നേ നിര്‍മാതാക്കള്‍ക്ക് 18 കോടി ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ് ഒരുങ്ങുമ്പോള്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിര്‍വഹിക്കുന്നുവെന്നത് ആകര്‍ഷണമാണ്. പ്രമേയം പുറത്തുവിട്ടിട്ടില്ല. ദ പാരഡൈസിന്റെ മാര്‍ക്കറ്റിംഗ് ഫസ്റ്റ് ഷോയും പിആര്‍ഒ ശബരിയുമാണ്.
സിങ്കരേണി കല്‍ക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി അവതരിപ്പിച്ചത് ‘ധരണി’യെയായിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമായ കീര്‍ത്തി സുരേഷ് ‘വെണ്ണേല’ എന്ന നായികാ വേഷത്തില്‍ ‘ദസറ’യിലെത്തി.
നാനി നായകനായി വേഷമിട്ടപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാര്‍, ഷംന കാസിം, സറീന വഹാബ്, ഷൈന്‍ ടോം ചാക്കോ എന്നിവരും ‘ദസറ’യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണന്‍ സംഗീതവും സത്യന്‍ സൂര്യന്‍ ഐഎസ്‌സിയാണ് ഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ നിര്‍മാണം സുധാകര്‍ ചെറുകുരി നിര്‍വഹിച്ചിരിക്കുന്നു.
ദസറ എന്ന ചിത്രത്തിലൂടെ നേരത്തെ അവാര്‍ഡും നാനിക്ക് ലഭിച്ചിരുന്നു. നാനിക്ക് പുതുതായി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയാണ് ദസറയിലെ പ്രകടന മികവിന് അവാര്‍ഡ് നല്‍കിയിരിക്കുന്നത്.
നേരത്തെ സൈമ അവാര്‍ഡും തെലുങ്ക് താരത്തിന് ലഭിച്ചിരുന്നു. ദസറ പ്രദര്‍ശനത്തിന് എത്തിയപ്പോഴും യുവ താരത്തിന് വലിയ പ്രശംസ ലഭിച്ചതിനും വലിയ വാര്‍ത്താ പ്രാധാന്യമുണ്ടായി.