മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എമ്മിന്റെ കോഴിക്കോട് മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍ വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉത്തരവില്‍ ഒപ്പിട്ടുകഴിഞ്ഞു. കെ.കെ. രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടിയതോടെയാണ് പ്രൈവറ്റ്‌സെക്രട്ടറി പദത്തിലേക്ക് പുതിയൊരാള്‍ക്ക് വേക്കന്‍സി വന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആരായിരിക്കും വരുന്നതെന്ന് കണ്ണും നട്ടിരിക്കുകയായിരുന്നു എല്ലാവരും. പാര്‍ട്ടിയിലും, സര്‍ക്കാരിലും, പ്രതിപക്ഷത്തും ആകാംഷയായിരുന്നു. മുഖ്യമന്ത്രി എടുക്കുന്ന തീരുമാനമാണ് ഇതില്‍ പ്രധാനമായിരുന്നത്.
തന്നെയും ഓഫീസിനെയും ശക്തമായി മുന്നോട്ടു കൊണ്ടു പോകാന്‍ കരുത്തുള്ള ആളായിരിക്കണം പ്രൈവറ്റ് സെക്രട്ടറി ആകേണ്ടതെന്ന കണിശത ഉള്ളയാളാണ് മുഖ്യമന്ത്രി. അതാണോ എ പ്രദീപ് കുമാറിലൂടെ സാധ്യമായത് എന്നതാണ് ചര്‍ച്ച. മാത്രമല്ല, എം. വിജയരാജനില്‍ തുടങ്ങി, കെ.കെ രാഗേഷിലൂടെയാണ് എ. പ്രദീപ് കുമറില്‍ എത്തുന്നത്. പ്രൈവറ്റ്‌സെക്രട്ടറിയായി ഇരുന്നവരെല്ലാം വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരും. രണ്ടുപേര്‍ കണ്ണൂര്‍ക്കാര്‍. ഒരാള്‍ കോഴിക്കോടുകാരനും. എം.പി ജയരാജന്‍ മുഖ്യമന്ത്രിുടെ പ്രൈവറ്റ്‌സെക്രട്ടറി ആയിരിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദത്തിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നത്.
അദ്ദേഹം ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം ഒഴിഞ്ഞു. ഈ ഒഴിവു നികത്താന്‍ വീണ്ടും ആളെ തേടിയപ്പോഴാണ് കെ.കെ. രാഗേഷിനെ നിയോഗിച്ചത്. അതായത്, കണ്ണൂര്‍ ജില്ലാസെക്രട്ടറി ആയിരിക്കുന്നവര്‍ വരുന്നത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കസേര വഴിയാണെന്ന് ചുരുക്കം. കെ.കെ. രാഗേഷിനെ കണ്ണൂരില്‍ ഇരപുത്തിയതിനു പിന്നാലെയാണ് എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിക്കുന്നത്. കവചകുണ്ഡലം പോലെയാണ് മുഖ്യമന്ത്രിയെ കെ.കെ. രാഗേഷ് സംരക്,ിച്ചിരുന്നതെന്ന് വിഴിഞ്ഞം പോര്‍ട്ട് എം.ഡി ദിവ്യ എസ്. അയ്യര്‍ പറഞ്ഞിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ വിവാദവുമായി. ചോറിങ്ങും കൂറങ്ങുമായി നില്‍ക്കുന്നവരാണെന്നായിരുന്നു പ്രധാന ആക്ഷേപം.
എന്നാല്‍, അതിനൊന്നും ദിവ്യ എസ്. അയ്യര്‍ ചെവി കൊടുത്തില്ലെന്നു മാത്രം. പുതിയ പദവിയിലേക്ക് എ. പ്രദീപ് കുമാര്‍ എന്നാണ് ജോയിന്റ് ചെയ്യുന്നതെന്ന് തീരുമാനിച്ചിട്ടില്ല. അതിവേഗത്തില്‍ ഉണ്ടാകുമെന്നുറപ്പാണ്. കാരണം, സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷവും, മുന്നിലുള്ള ഒരു വര്‍ഷക്കാലവും മാത്രമാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസ് തന്നെയാണ് പ്രദീപ് കുമാറിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതായി അറിയിച്ചത്. നേരത്തേ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനെ അടക്കം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, കോഴിക്കോട്ട് വിദ്യാഭ്യാസ മേഖലയില്‍ അടക്കം മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സിപിഎം സംസ്ഥാന കമ്മിറ്റി അംഗത്തെ തന്നെ തന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.
-
ആരാണ് എ. പ്രദീപ് കുമാര്‍
1964 മെയ് 15 ന് വടകര താലൂക്കിലെ നാദാപുരത്തെ ചേലക്കാട് എന്ന സ്ഥലത്ത് ഗോപാലകൃഷ്ണ കുറുപ്പിന്റെയും കമലാക്ഷിയുടെയും മകനായി ജനിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. കോഴിക്കോട് സാമൂതിരിയുടെ ഗുരുവായൂരപ്പന്‍ കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, (1984-86). കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1986-87). എസ്എഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി (1988-90). SFI സംസ്ഥാന പ്രസിഡന്റ് (1990-92). സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, എസ്എഫ്ഐ (1992-94). ഡിവൈഎഫ്ഐ അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി, സംസ്ഥാന
കമ്മിറ്റി. സിപിഐ (എം); അംഗം, കോഴിക്കോട് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് (1998-2003); പ്രസിഡന്റ്, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍; എക്‌സിക്യൂട്ടീവ് അംഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, കോഴിക്കോട് (2003-07); അംഗം, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ (2006-09). സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം. 2006 കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ, 2011 കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ ആയി വീണ്ടും വിജയം. 2016 ല്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്നും വീണ്ടും ജയിച്ചു. ഇന്ത്യന്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ഐ.ഐ.എ)ഹോണററി ഫെല്ലോഷിപ്പ് ലഭിച്ചു. രാജ്യത്തെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ലഭിക്കാത്ത അംഗീകാരം. ഭോപ്പാലില്‍ നടന്ന ഐഐഐ ദേശീയ കൗണ്‍സിലില്‍ വച്ച് പ്രദീപ് കുമാറിനെ ആദരിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു പൊതുപ്രവര്‍ത്തകന് ഐഐഎ ഹോണററി ഫെലോഷിപ്പ് നല്‍കുന്നത്. കേരളത്തില്‍ നിന്നുള്ള വ്യക്തിക്ക് ലഭിക്കുന്ന ആദ്യ ഐഐഐ ഹോണററി ഫെലോഷിപ്പുമാണ് പ്രദീപ് കുമാറിന്റേത്. എംഎല്‍എ ആയിരിക്കെ കൊണ്ടു വന്ന പ്രിസം പദ്ധതി, അതിലൂടെ
വിദ്യഭ്യാസ മേഖലയിലുണ്ടാക്കിയ നവോത്ഥാനം, അവയ്ക്കായി വാസ്തു ശില്‍പ്പകലയുമായി സമന്വയിപ്പിച്ച വേറിട്ട ചിന്ത എന്നിവയെല്ലാം മുന്‍ നിര്‍ത്തിയാണ് ഐഐഎ എ. പ്രദീപ് കുമാറിനെ ഹോണററി ഫെലോഷിപ്പ് നല്‍കി ആദരിച്ചത്. പ്രിസം പദ്ധതിയിലൂടെ പുനരുജ്ജീവന്‍ നല്‍കിയ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍, കാരപ്പറമ്പ് സ്‌കൂള്‍, മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്‌കൂള്‍, പുതിയങ്ങാടി യുപി സ്‌കൂള്‍. പുതിയങ്ങാടി എല്‍.പി സ്‌കൂള്‍, കണ്ണാടിക്കല്‍ എല്‍.പി.സ്‌കൂള്‍, മലാപ്പറമ്പ് എല്‍.പി സ്‌കൂള്‍, കോഴിക്കോട് കടപ്പുറത്തിന്റെ മുഖച്ഛായ മാറ്റിയ ഫ്രീഡം സ്‌ക്വയര്‍, ഭട്ട്
റോഡ് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയം എന്നിവ പ്രദീപ് കുമാര്‍ കോഴിക്കോടിന് സമ്മാനിച്ച സ്വപ്ന പദ്ധതികളാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സുമായി സഹകരിച്ചാണ് ഇവയുടെയെല്ലാം രൂപകത്പ്പന. സേവന പരതയോടെ ഐഐഎയിലെ വാസ്തുശില്‍പ്പികള്‍ തീര്‍ത്തും സൗജന്യമായാണ് ഇവയ്‌ക്കെല്ലാം രൂപകത്പ്പന തയ്യാറാക്കിയത്. ഇതില്‍ കാരപ്പറമ്പ് സ്‌കൂള്‍, ഫ്രീഡം സക്വയര്‍, സമുദ്ര ഓഡിറ്റോറിയം എന്നിവയുടെ രൂപകത്പ്പനയ്ക്ക് നിരവധി ദേശീയ അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) രാജ്യത്തെ ആര്‍ക്കിടെക്റ്റുകളുടെ ദേശീയ സംഘടനയാണ്. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ നീലാംബരിയിലാണ് അദ്ദേഹം താമസിക്കുന്നത്. തോഴിക്കോട് സഹകരണ ബാങ്ക് സെക്രട്ടറി പി.കെ. അഖിലയാണ് ഭാര്യ. ഏകമകള്‍ അമിത.
CONTENT HIGH LIGHTS; New armor for the Chief Minister?: Kozhikode’s own A. Pradeep Kumar; The third Sarathi to come as private secretary; Can you assure that there will be no change?: Who is A. Pradeep Kumar?