Food

രുചികരമായ ഉണക്കച്ചെമ്മീൻ ചമ്മന്തി റെസിപ്പി നോക്കാം…

വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചമ്മന്തിയാണ് ഉണക്ക ചെമ്മീൻ ചമ്മന്തി. ഇതുണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാം..

ആവശ്യമായ ചേരുവകള്‍

  • 1. ഉണക്ക ചെമ്മീന്‍ – അര കപ്പ്
  • 2.തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
  • 3. ചുവന്ന മുളക് – 7-8 എണ്ണം
  • 4. ഇഞ്ചി- 1 ഇഞ്ച് കഷ്ണം
  • 5. ചെറിയ ഉള്ളി- 4-5 എണ്ണം
  • 6. പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
  • 7. കറിവേപ്പില- 10-12 എണ്ണം
  • 8. ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.