ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയുടെ ഭാഗമാകുന്നു. ഉണ്ണിയേട്ടനെന്ന് അറിയപ്പെടുന്ന കിലി ഹിന്ദി ഗാനങ്ങൾക്ക് ലിപ് സിങ്ക് ചെയ്തും ഡാൻസ് ചെയ്തുമാണ് വൈറലായത്. ശേഷം മലയാളം പാട്ടുകൾക്ക് ലിപ് സിങ്ക് ചെയ്ത് തുടങ്ങിയതോടെയാണ്ക കേരളത്തിലും വൈറലായത്. പ്രൊഡക്ഷൻ നമ്പർ 1 എന്നാണ് കിലി അഭിനയിക്കുന്ന ചിത്രത്തിന്റെ പേര്.
കഴിഞ്ഞ ദിവസം കിലി കേരളത്തിലേക്ക് ഉടനെ വരുമെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കിലി കേരളത്തിലെത്തിയിരിക്കുകയാണ്. സതീഷ് തൻവി സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 1 എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആയാണ് കിലി കേരളത്തിലെത്തിയിരിക്കുന്നത്. അൽത്താഫ് സലിം, ജോമോൻ ജ്യോതിർ, അനാർക്കലി മരിക്കാർ, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് ആണ് ചിത്രം നിർമിക്കുന്നത്. അതേസമയം കിലിയുടെ വരവിന് വൻ സ്വീകരണമാണ് മലയാളികൾ നൽകുന്നത്. കേരളക്കരയിൽ താൻ എത്തുന്നുവെന്ന് അറിയിച്ച് ഫ്ലൈറ്റിൽ ഇരിക്കുന്ന ഫോട്ടോയും കിലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
content highlight: kili Paul