മലയാള സിനിമയുടെയും മലയാള മണ്ണിന്റെയും ഉറ്റ സുഹൃത്താണ് ഉലകനായകൻ കമൽഹാസൻ. അതുകൊണ്ട് തന്നെ കേരളത്തോട് താരത്തിന് ഒരമിത വാത്സല്യവും ഉണ്ട്. രാഷ്ട്രീയമായും ആ ബന്ധം വളർത്തിയെടുക്കാൻ ഇപ്പോൾ പരിശ്രമം നടത്തുകയാണ്.
ഇപ്പോഴിതാ കേരളത്തെ കുറിച്ച്താരം നടത്തിയ പരാമർശം വൈറലാവുകയാണ്. ഏറ്റവും പുതിയ ചിത്രമായ തഗ്ലൈഫിന്റെ ഭാഗമായ പരിപാടിയിലാണ് നടൻ കേരളത്തെ കുറിച്ച് പറഞ്ഞത്. കേരളത്തിലെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണത്തേക്കുറിച്ച് ചേർത്തു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
കമൽ ഹാസൻ പറഞ്ഞത്……….
“ഞാൻ കേരളത്തിൽ കൊച്ചിയിലേക്ക് വന്നാൽ, രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കരിമീൻ, ഉച്ചയ്ക്ക് കരിമീൻ മോളി, രാത്രിയിൽ കരിമീൻ പൊള്ളിച്ചത്. ഞാനൊരു കരിമീൻ ഫാൻ ആണ്. അത് വേറെ എവിടെയും കിട്ടില്ല.
കമ്മ്യൂണിസം വേണമെങ്കിൽ കേരളത്തിലേക്ക് പോണം, കരിമീൻ വേണമെങ്കിലും കേരളത്തിലേക്ക് പോണം. ഒന്നുകിൽ കേരളത്തിലേക്ക് പോണം, അല്ലെങ്കിൽ റഷ്യയിലേക്ക് പോണം. രണ്ടിടത്തും കരിമീൻ കിട്ടും. റഷ്യയിലും കരിമീൻ കിട്ടും.
കരിമീനും കമ്മ്യൂണിസത്തിനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. എന്നാൽ ക്യൂബയിൽ കരിമീൻ കിട്ടില്ല. ലോകത്തിൽ രണ്ടിടത്തേ കരിമീൻ കിട്ടുകയുള്ളൂ”
content highlight: Kamal Hassan