ലോക സിനിമയിൽ തന്നെ ഒരു വ്യക്തി ഒരു സിനിമയിൽ മുപ്പതോളം ക്രെഡിറ്റ്സുകൾ കൈകാര്യം ചെയ്തു എന്ന നിലയിൽ വേൾഡ് റിക്കാർഡിലേക്ക് എത്തുന്ന “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” എന്ന സിനിമയുടെ ട്രെയിലർ മനോരമ മ്യൂസിക്സ് യൂട്യൂബ് ചാനലിലൂടെ ലോഞ്ച് ചെയ്തു.
ആന്റണി എബ്രഹാം, രചന, ക്യാമറ, സംവിധാനം തുടങ്ങി മുപ്പതോളം ക്രെഡിറ്റ്സുകൾ കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ, ഓപ്പൺ ഒഡീഷനിലൂടെ തെരഞ്ഞെടുത്ത അമ്പത്,പുതുമുഖങ്ങളാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓർമ്മകളിൽ ഒരു മഞ്ഞുകാലം, ഒനാൻ (തമിഴ്) തുടങ്ങിയവയാണ് ആൻറണി എബ്രഹാമിൻ്റെ മുൻകാല ചിത്രങ്ങൾ. “സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ മെയ് 23-ന് തീയറ്ററുകളിൽ എത്തും.