ആരാധകരുടെ മനം കവര്‍ന്ന താരമാണ് നടന്‍ വിക്കി കൗശല്‍. ഇപ്പോഴിതാ തന്‍റെ ഭക്ഷണക്രമത്തെ കുറിച്ചും ഫിറ്റ്നസിനെ കുറിച്ചും വെളിപ്പെടുത്തുകയാണ് താരം.
പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മുട്ട, ചിക്കൻ, മത്സ്യം പോലുള്ള പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് ഡയറ്റില്‍ കൂടുതലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഊർജത്തിനായി ദോശ, ചോറ് തുടങ്ങിയ കാര്‍ബോഹൈഡ്രേറ്റും കഴിക്കാറുണ്ട്. മൈത ഒഴിവാക്കി ഗോതമ്പു കൊണ്ടുള്ള റൊട്ടിയും കഴിക്കാറുണ്ടെന്നും താരം പറയുന്നു.
പ്രഭാത ഭക്ഷണത്തിന് മുട്ടയും ടോസ്റ്റും, ഉച്ചയ്ക്ക് ദോശയും ചിക്കനുമാണ് കഴിക്കാറ്. അത്താഴം ചോറും മീനും ആയിരിക്കും. മാമ്പഴമാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള പഴമെന്നും താരം പറയുന്നു. കൂടാതെ തണ്ണിമത്തനും വാഴപ്പഴവും ഇഷ്ടമാണ്. ബീൻസ്, ബ്രൊക്കോളി, കൂൺ എന്നിവയാണ് ഇഷ്ടപ്പെട്ട പച്ചക്കറികളെന്നും താരം പറയുന്നു.
content highlight: Vicky Kaushal