Celebrities

മമ്മൂട്ടിയുമായി ചെയതതിൽ പരാജയപ്പെട്ടത് ആ ഒരു ചിത്രം മാത്രം; തുറന്ന് പറഞ്ഞ് സംവിധായകൻ ജോണി ആന്റണി | Johny Antony

മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ പട്ടണത്തിൽ ഭൂതം ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്

ഹിറ്റുകളുടെ സൃഷ്ടാവാണ് സംവി​ധായകൻ ജോണി ആന്റണി. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ നിന്നും സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ച ജോണി സിഐഡി മൂസ, തുറുപ്പുഗുലാൻ തുടങ്ങി നിരവധി സിനിമകൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ പരാജയത്തെക്കുറിച്ച് മനസുതുറക്കുകയാണ് ജോണി ആന്റണി. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുമായി നാല് സിനിമകളിൽ സഹകരിച്ചതിൽ പട്ടണത്തിൽ ഭൂതം മാത്രമാണ് നഷ്ടം വന്നതെന്ന് ജോണി ആന്റണി പറഞ്ഞു. ‘മമ്മൂക്ക എന്റെ ഭാഗ്യനായകന്മാരിൽ ഒരാളാണ്. അദ്ദേഹം എന്റെ നാല് പടത്തിൽ അഭിനയിച്ചു. അതിൽ പട്ടണത്തിൽ ഭൂതം മാത്രമാണ് ചെറിയ നഷ്ടം വന്നിട്ടുള്ളത്. ബാക്കി എല്ലാ പടവും ലാഭമാണ്. ഞാനായതുകൊണ്ടാണ് ഭൂതം നഷ്ടമാണെന്ന് പറഞ്ഞത്. ഉള്ള കാര്യം ഉള്ളതുപോലെ പറയണമല്ലോ. വലിയ നഷ്ടമല്ല എന്നാലും കുറച്ച് പൈസ. പക്ഷേ സാറ്റലൈറ്റിലൊക്കെ ഹിറ്റായി പോയി ആ സിനിമ’, ജോണി ആന്റണി പറഞ്ഞു.

മമ്മൂട്ടി ഇരട്ട വേഷത്തിൽ എത്തിയ പട്ടണത്തിൽ ഭൂതം ഒരു ഫാന്റസി കോമഡി ചിത്രമായിട്ടാണ് ഒരുങ്ങിയത്. കാവ്യാ മാധവൻ, ഇന്നസെൻ്റ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ, ജനാർദനൻ, രാജൻ പി ദേവ്, സുരേഷ് കൃഷ്ണ തുടങ്ങിയവരായിരുന്നു സിനിമയിലെ പ്രധാന അഭിനേതാക്കൾ. ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു സിനിമയുടെ തിരക്കഥ ഒരുക്കിയത്.

content highlight:  Johny Antony