Beauty Tips

സൺസ്‌ക്രീനുകൾക്ക് പകരമായി ഇവ ഉപയോഗിച്ച് നോക്കൂ..

ചര്‍മത്തില്‍ കരുവാളിപ്പ് വീഴാതിരിക്കാനും, ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം സണ്‍സ്‌ക്രീന്‍ വളരെ പ്രധാനമാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും, ചര്‍മത്തിന് യുവത്വം നല്‍കാനും സണ്‍സ്‌ക്രീന് സാധിക്കും. എന്നാൽ പുറത്ത് പോകുമ്പോൾ ഓരോ രണ്ട് മണിക്കൂർ ഇടവിടുമ്പോൾ എങ്കിലും സൺസ്‌ക്രീൻ തേക്കണം. അതിനാണെങ്കിൽ ഒടുക്കത്തെ വിലയും.

അത് കൂടാതെ നമ്മള്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീനില്‍ ധാരാളം കെമിക്കലുകള്‍ ഉണ്ട്. ഇവ ചര്‍മ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാനും ചിലപ്പോള്‍ കാരണമാകാം. ഈ പ്രശ്‌നം ഒഴിവാക്കാന്‍ ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് പ്രകൃതിദത്ത ചേരുവകളുടെ ഉപയോഗം. സണ്‍സ്‌ക്രീനിന്റെ അതേ ഗുണങ്ങള്‍ നല്‍കുന്ന ചില പ്രകൃതിദത്ത ചേരുവകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്.

ചർമത്തിന് മികച്ചതാണ് കറ്റാർവാഴ. കറ്റാര്‍വാഴ തണ്ടെടുത്ത്, അതില്‍ നിന്നും മഞ്ഞ ദ്രാവകം കളഞ്ഞതിനുശേഷം കറ്റാര്‍വാഴ ജെല്‍ എടുത്ത് പതിവായി പുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും. ചര്‍മത്തില്‍ നിന്നും കരുവാളിപ്പ് അകറ്റാനും, ചര്‍മത്തെ മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്താനും, ചുളിവ് അകറ്റാനുമൊക്കെ മികച്ചതാണ്. ചര്‍മത്തിന് യുവത്വം നല്‍കാനും കറ്റാര്‍വാഴ ജെല്‍ സഹായിക്കുന്നു.

വെളിച്ചെണ്ണയില്‍ പോഷകങ്ങൾ അനവധിയാണ്. സൂര്യതാപം മൂലം ഉണ്ടാകുന്ന കരുവാളിപ്പ് ഇല്ലാതാക്കാനും, ചൂട് ഏല്‍ക്കുന്നത് മൂലം ചര്‍മത്തിലെ ചുളിവുകള്‍ കുറയ്ക്കാനും, ചര്‍മത്തെ മോയ്‌സ്ചറൈസ് ചെയ്ത് നിര്‍ത്താനും വെളിച്ചെണ്ണ വളരെ നല്ലതാണ്. ചര്‍മത്തെ എല്ലായിപ്പോഴും ജലാംശത്തോടെ നിലനിര്‍ത്താനും മികച്ചതാണ്. സൂര്യന്റെ ചൂട് മുലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വെളിച്ചെണ്ണ സഹായിക്കും. പക്ഷേ, അധികമായി വെളിച്ചെണ്ണ തേച്ച് വെയിലിൽ ഇറങ്ങരുത്. രാവിലെ കുളിക്കുന്നതിന് മുന്‍പ് വെളിച്ചെണ്ണ പുരട്ടാം. രാത്രി ഉറങ്ങുന്നതിന് മുൻപ് ഒന്ന് രണ്ട് തുള്ളി പുരട്ടാം.