ഒരു മോയ്സ്ച്യുറൈസറായി പ്രവർത്തിക്കാനുള്ള കഴിവ് കരിക്കിനുണ്ട്. അതുപയോഗിച്ച് മുഖം കഴുകുന്നത് ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും.
എണ്ണമയമുള്ള ചർമ്മമാണെങ്കിൽ തേങ്ങാ വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കുന്നു. ടോണറായി റോസ് വാട്ടറും ഉപയോഗിക്കാവുന്നതാണ്.
തേങ്ങാവെള്ളത്തിനൊപ്പം മുൾട്ടാണി മിട്ടി കൂടിയുണ്ടെങ്കിൽ കൂടുതൽ ഫലപ്രദമാകും.
മുൾട്ടാണി മിട്ടി ഒരു മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കും. ചർമ്മത്തിലെ അധിക എണ്ണ മയം നീക്കം ചെയ്ത് ആഴത്തിൽ വൃത്തിയാക്കാനും, കറുത്ത പാടുകൾ അകറ്റാനും ഇത് സഹായിക്കും.
ചേരുവകൾ
മുൾട്ടാണി മിട്ടി- 2 ടേബിൾസ്പൂൺ
തേങ്ങാവെള്ളം- 3 ടേബിൾസ്പൂൺ
ഒരു ചെറിയ ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയെടുക്കാം. അതിലേയ്ക്ക് തേങ്ങാവെള്ളം ചേർത്തിളക്കി യോജിപ്പിക്കാം. ടാനേറ്റ ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാം.