Movie News

ആസിഫ് അലി നായകനാകുന്ന ടികി ടാക്കയുടെ റിലീസ് എപ്പോൾ ? വമ്പൻ അപ്ഡേറ്റ് എത്തി

പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ആസിഫ് അലിയുടെ വമ്പൻ പ്രൊജക്ടാണ് ‘ടിക്കി ടാക്ക’. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ജോണറിലാണ് ഒരുങ്ങുന്നത്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകൻ പങ്കുവെച്ച വമ്പൻ അപ്ഡേറ്റാണ് സോഷ്യൽ മീഡിയകളിലെ ചർച്ചാവിഷയം.

ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുമെന്ന് രോഹിത്ത് വി എസ് അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റ സ്റ്റോറിയിലൂടെയാണ് അദ്ദേഹം ഈ അപ്ഡേറ്റ് പങ്കുവെച്ചത്. സിനിമ ഈ വർഷാവസാനം റിലീസ് ചെയ്യുമെന്ന് ആസിഫും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഭാഗ്യരാജിന്റെ കഥയ്ക്ക് നിയോഗ് തിരക്കഥയൊരുക്കുന്ന ടിക്കിടാക്ക സിജു മാത്യു, നവിസ് സേവ്യർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സോണി സെബാൻ ക്യാമറയും ചമൻ ചാക്കോ എഡിറ്റും ഡോൺ വിൻസന്റ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.