Celebrities

തഗ് ലൈഫ് വേദിയിൽ പൊട്ടിക്കരഞ്ഞ് നടി അഭിരാമി; കാരണമിതാണ്.. | Thug Life

ചിത്രത്തിന്റെ ട്രെയിലർ വൻ ജനപ്രീതിയോടെ മുന്നേറുകയാണ്

ത​ഗ് ലൈഫാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാവിഷയം. മണിരത്‌നവും കമല്‍ ഹാസനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ വൻ ജനപ്രീതിയോടെ മുന്നേറുകയാണ്. ഇതിനൊപ്പം ട്രെയിലര്‍ ലോഞ്ച് ഇവന്റില്‍ സിനിമയിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും സംസാരിച്ച കാര്യങ്ങളും വൈറലാകുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് നടി അഭിരാമിയുടെ വാക്കുകളാണ്.

ഇത്രയും വലിയ സിനിമയുടെ ഭാഗമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വേദിയില്‍ വെച്ച് പറഞ്ഞു തുടങ്ങിയ അഭിരാമിയ്ക്ക് പിന്നീട് വിതുമ്പലടക്കാനാകാതെ ആവുകയായിരുന്നു. കമല്‍ ഹാസന്റെ പ്രശസ്തമായ ഗുണ സിനിമയിലെ പാട്ടില്‍ നിന്നാണ് തനിക്ക് അഭിരാമി എന്ന് പേര് വന്നതെന്ന് നടി നേരത്തെ പറഞ്ഞ സംഭവവും അവതാരകന്‍ വേദിയില്‍ വെച്ച് ഓര്‍മിപ്പിച്ചു.

കണ്ണീരണിഞ്ഞ അഭിരാമിയെ കമല്‍ ഹാസനും തൃഷയും ഐശ്വര്യ ലക്ഷ്മിയുമെല്ലാം ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മണിരത്‌നത്തോടും കമല്‍ ഹാസനോടും സിനിമയോട് മുഴുവനുമുള്ള അഭിരാമി എന്ന നടിയുടെ സ്‌നേഹമാണ് അവരുടെ ആനന്ദക്കണ്ണീരില്‍ കാണാനാകുന്നത് എന്നാണ് പരിപാടിയുടെ അവതാരകന്‍ ഈ നിമിഷങ്ങളെ കുറിച്ച് പറഞ്ഞത്.

content highlight: Thug Life