വിവാഹ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി അനുമോൾ രംഗത്ത്. താൻ വിവാഹം വേണ്ട എന്നല്ല, ഇപ്പോൾ വേണ്ട എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞാണ് താരം രംഗത്ത് വന്നിരിക്കുന്നത്.
അനുമോളുടെ വാക്കുകൾ ഇങ്ങനെ..
‘അത് പറഞ്ഞതിന് ശേഷം കല്യാണത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. വിവാഹം വരെ എത്തി, എല്ലാം പറഞ്ഞുറപ്പിച്ച് മുടങ്ങിപ്പോയ ബന്ധങ്ങളും ഉണ്ട്. ഞാൻ അങ്ങനെ ഒരു കല്യാണ വിരോധിയല്ല. കല്യാണം കഴിക്കാനുള്ള പക്വതയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ, അങ്ങനെ ഒന്ന് സംഭവിച്ചാൽ കല്യാണം കഴിക്കാം. അല്ലാതെ കോംപ്രമൈസ് ചെയ്ത് കല്യാണം കഴിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.
അത് പറഞ്ഞതിന് ശേഷം കല്യാണത്തെ കുറിച്ച് ഞാൻ ആലോചിച്ചിട്ടുണ്ട്. റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. വിവാഹം വരെ എത്തി, എല്ലാം പറഞ്ഞുറപ്പിച്ച് മുടങ്ങിപ്പോയ ബന്ധങ്ങളും ഉണ്ട്. ഞാൻ അങ്ങനെ ഒരു കല്യാണ വിരോധിയല്ല. കല്യാണം കഴിക്കാനുള്ള പക്വതയും, പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ, അങ്ങനെ ഒന്ന് സംഭവിച്ചാൽ കല്യാണം കഴിക്കാം. അല്ലാതെ കോംപ്രമൈസ് ചെയ്ത് കല്യാണം കഴിക്കേണ്ടതില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.
കല്യാണം കഴിക്കാൻ വേണ്ടിയാണ് റിലേഷൻഷിപ്പിലായത്. പക്ഷേ അത് വർക്കൗട്ടായില്ല. പ്രണയത്തെ കുറിച്ച് ചോദിച്ചാൽ, എനിക്കത് പെയിൻഫുൾ ആയിട്ടുള്ള അനുഭവങ്ങളാണ് തന്നത്. അതിന് കാരണം ബന്ധങ്ങളിലായാലും ജോലിയിൽ ആയാലും എല്ലാം ഞാൻ കുറച്ചതികം ഇന്റൻസ് ആണ്, ആ ഇന്റൻസിറ്റി കൂടുതലായതുകൊണ്ടാവാം എനിക്ക് പ്രണയം വർക്കൗട്ടാകാതെ പോയത് എന്നാണ് എന്റെ സുഹൃത്തുക്കൾ പറയാറുള്ളത്. ആയിരിക്കാം
ഏതൊരു ബന്ധത്തിലും നമ്മളുടെ കംഫർട്ട്സൂൺ എന്താണ് എന്നത് പ്രധാനമാണ്. പ്രണയത്തിൽ മാത്രമല്ല, അമ്മമാരോടും നമുക്ക് പിണക്കങ്ങളും വഴക്കും ഉണ്ടാവും, വിയോജിപ്പുകളും ഇഷ്ടക്കേടും ഉണ്ടാവും. അത് സുഹൃത്തുക്കളോടാണെങ്കിലും, കൂടപിറപ്പുകളോടാണെങ്കിലുമൊക്കെ ഉണ്ടാവും. അവിടെ ബാലൻസ് ചെയ്യാൻ സാധിക്കുകയും, നമ്മളുടെ കംഫർട്ട്സൂൺ മനസ്സിലാക്കുകയും ചെയ്യുന്നത് കൊണ്ടാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. അത് റിലേഷൻഷിപ്പിലും ഉണ്ടാവണം. അല്ലാതെ അഡ്ജസ്റ്റ്മെന്റ് ചെയ്യുക എന്നതല്ല’.
content highlight: Anumol Actress