Celebrities

മോൾക്ക് വയസ് 13 ആയി; ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്; രണ്ടാം വിവാഹത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി നടി ആര്യ| Arya Babu wedding

ഇരുവരും നിശ്ചയം കഴിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അറിയിച്ചത്

നടി ആര്യ ബാബു വീണ്ടും വിവാഹിതയാകുന്നെന്ന വാർത്തകൾ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബി​ഗ്ബോസ് താരം സിബിനാണ് പ്രതിശ്രുത വരൻ. ഇരുവരും നിശ്ചയം കഴിഞ്ഞുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് അറിയിച്ചത്. ഇപ്പോഴിതാ വിവാഹമെന്ന തീരുമാനത്തിലേക്ക് നയിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി ആര്യ.

താരത്തിന്റെ വാക്കുകൾ…….

‘പ്രേമിച്ച് ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാൻ ഇനി വയ്യ. ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു മെെെൻഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വർഷം മുമ്പേ കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോൾ വീട്ടുകാരും ഫ്രണ്ട്സും പറയുന്നുണ്ട്. മുമ്പ് അവർ പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കു‌ടുംബമായി സെറ്റിൽ ഡൗൺ ചെയ്യുന്നത് അവർക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തിൽ സിം​ഗിളായി ആരുമില്ല. എല്ലാവർക്കും അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താൻ രണ്ടാമത് വിവാഹം ചെയ്യുന്നതിൽ മകൾക്ക് സമ്മതമാണ്. അവളുടെ അച്ഛൻ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവൾ നോക്കുമ്പോൾ അച്ഛൻ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതിൽ അവൾക്ക് ഇഷ്ടമാണ്’.

‘മുൻ ഭർത്താവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറില്ല. ഞങ്ങൾ കൂടുതലും മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്. മുമ്പ് പിന്നെയും ഞങ്ങൾ കാര്യങ്ങൾ ഷെയർ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ ശേഷം അങ്ങനെ സംസാരിക്കുന്ന ആളുകളല്ല. സംസാരം കുറച്ചു. കാരണം ഞാൻ പുള്ളിക്കാരിയെ കൂടെ പരി​ഗണിക്കണം’.

content highlight: Arya Babu wedding