തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 22ന് പ്രഖ്യാപിക്കും. നേരത്തേ മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്. അതാണിപ്പോൾ മേയ് 22നേക്ക് മാറ്റിയിരിക്കുന്നത്. മേയ് 22ന് ഉച്ചക്ക് ശേഷം മൂന്നുമണിക്കാണ് ഫലം പ്രഖ്യാപിക്കുക.
വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ results.kite.kerala.gov.in, dhsekerala.gov.in, അല്ലെങ്കിൽ keralaresults.nic.in എന്നിവയിൽ നിന്ന് ഫലമറിയാം.