സിനിമകളിലൂടേയും മിനി സ്‌ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ ഹണിമൂൺ ആഘോഷിക്കുന്ന തിരക്കിലാണ്. ബാലിയിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പുകൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ താരങ്ങൾ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ശ്രീവിദ്യയും രാഹുലും പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ‘തിളയ്ക്കുന്ന അഗ്നിപർവ്വതത്തിന്റെ മുന്നിൽ നിന്ന് ദേ ഇങ്ങനെ റൊമാൻസ് ചെയ്യാൻ പറ്റുമോ സക്കീർ ഭായിക്ക് ? ബട്ട് വി ക്യാൻ.’ മനോഹരമായ ചിത്രങ്ങൾക്കൊപ്പം രാഹുൽ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ കുറിച്ചു.
View this post on Instagram
നിരവധി ആരാധകരാണ് താരങ്ങളോടുള്ള സ്നേഹ സൂചകമായി കമെന്റുകൾ പങ്കുവെച്ചിരിക്കുന്നത്. മുൻപൊരു വ്ലോഗിൽ ബാലി യാത്ര തങ്ങളുടെ രണ്ടാമത്തെ ഹണിമൂൺ ആണെന്ന് രാഹുൽ തന്നെ വ്യക്തമാക്കിയിരുന്നു. എന്തായാലും ഇരുവരുടെയും പ്രണയ ചിത്രങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിട്ടുള്ളത്.
STORY HIGHLIGHT: rahul ramachandran and sreevidya mullachery shared new photo