ഗോദ്‌റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ വൈവിധ്യവും ഉള്‍ക്കൊള്ളലും ലക്ഷ്യമിടുന്നതിനായി ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്‌ലാന്റ് ബുക്കും ചേര്‍ന്ന് എല്‍ജിബിടിക്യുഐഎ സമൂഹത്തിന്റെ സാഹിത്യ മേഖലയ്ക്കായി ‘ക്വീര്‍ ഡയറക്ഷന്‍സ്’ എന്ന പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു. കവിത, നോവല്‍, മറ്റ് സാഹിത്യ സൃഷ്ടികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ആറ് പുസ്തകങ്ങളാണ് പുറത്തിറക്കുന്നത്.
ക്വീര്‍ വിഭാഗത്തിന്റെ വ്യക്തിത്വം, ജീവിതാനുഭവങ്ങള്‍, സ്വതന്ത്രമായ ആശയവിനിമയം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആത്മകഥകള്‍ മുതല്‍ കുട്ടികള്‍ക്കായുള്ള കഥകളിലൂടെ വരെ വിവിധ തലങ്ങളിലുള്ള വായനക്കാര്‍ക്കായി ക്വീര്‍ സൃഷ്ടികള്‍ ഇതിലൂടെ അവതരിപ്പിക്കും.
ക്വീറിസ്ഥാന്‍ എന്ന പുസ്തകത്തിന്റെ രചയിതാവും ഗോദ്‌റെജ് ഡിഇഐ ലാബിന്റെ മേധാവിയുമായ പര്‍മേഷ് ഷഹാനിയാണ് ക്വീര്‍ ഡയറക്ഷന്‍സ് പരമ്പരയുടെ സീരീസ് എഡിറ്ററായി പ്രവര്‍ത്തിക്കുക. ഐക്യത്തെയും ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും ലോകമാകെ ക്വീര്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ ഖനിക്കുന്ന ഈ സമയത്ത്, ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകവും സമുദായത്തിനുള്ള അതുല്യ ശബ്ദങ്ങള്‍ വളര്‍ത്തുന്ന വേദിയുമാണ് ഈ പ്രസിദ്ധീകരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ജിബിടിക്യുഐഎ+ സമൂഹത്തിന്റെ ചിന്തകളും ആശയങ്ങളും ഉള്‍പ്പെടുത്തി ഇത്തരത്തില്‍ സമഗ്രമായൊരു പ്രസിദ്ധീകരണമെന്നത് ദീര്‍ഘകാല സ്വപ്‌നമായിരുന്നുവെന്ന് വെസ്റ്റ്ലാന്‍ഡ് ബുക്‌സിന്റെ പ്രസാധകരായ കാര്‍ത്തിക വി.കെ. പറഞ്ഞു. ക്വീര്‍ ഡയറക്ഷന്‍സ് പുറത്തിറക്കുന്നതില്‍ ഗോദ്‌റെജ് ഡിഇഐ ലാബും പര്‍മേഷ് ഷഹാനിയും പോലുള്ള പങ്കാളികളെ കണ്ടെത്താനായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന കഥകള്‍ രൂപപ്പെടുത്തുന്നതിലും എല്ലാവര്‍ക്കും വേണ്ടിയുള്ള പുരോഗതി സങ്കല്‍പ്പിക്കുന്നതിലും പങ്കാളിത്തത്തിനുള്ള ഒരു സാക്ഷ്യപത്രമായി ഇത് മാറും.
STORY HIGHLIGHT: LGBTQIA releases publications