‘ചിന്ന ചിന്ന ആസൈ’ ചിത്രത്തിൽ ഇന്ദ്രൻസിന്റെ നായികയായി മധുബാല. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ എത്തുകയാണ് ഈ ചിത്രത്തിലൂടെ മധുബാല. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സംവിധായകൻ മണിരത്നം പുറത്തിറക്കി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തിന് വിജയാശംസകൾ നേർന്ന മണിരത്നം ചിത്രം റോജ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.
വർഷാ വാസുദേവ് ആണ് ചിന്ന ചിന്ന ആസൈയുടെ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ശക്തമായ കേന്ദ്ര കഥാപാത്രത്തിലാണ് മധുബാല അഭിനയിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഛായാഗ്രഹണം ഫയിസ് സിദ്ധിക്ക്.
STORY HIGHLIGHT: chinna chinna asai first look poster out