താരപുത്രിമാരിൽ ഏറെ ആരാധകരുള്ള ആളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. ദിലീപ്- മഞ്ജു വേർപിരിയൽ സമയത്തും അച്ഛനെ മതിയെന്ന തീരുമാനമാണ് മീനാക്ഷി എടുത്തത്. ഇപ്പോഴിതാ മകളുടെ വിശേഷം പങ്കുവെക്കുകയാണ് നടൻ. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ പ്രമോഷന്‍ പരിപാടിക്കിടെ മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കിയ മീനാക്ഷി ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന അവകതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദിലീപ്. മീനാക്ഷി ഡോക്ടറായി ജോലി ചെയ്തു തുടങ്ങിയെന്നും താരം പറയുന്നു.
ദിലീപിന്റെ വാക്കുകൾ…………..
മീനാക്ഷി ആസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയാണെന്നാണ് ദിലീപ് പറഞ്ഞത്. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാല്‍ ഞങ്ങളുടെ വീട്ടില്‍ മാസവരുമാനമുള്ളത് അവള്‍ക്ക് മാത്രമാണ്. അതായത് സ്ഥിരവരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. അവള്‍ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
ദിലീപും കാവ്യ മാധവനും ബിദുരദാന ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങില്‍ സജീവമാണ് മീനാക്ഷി. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്ന മീനാക്ഷിയുടെ വീഡിയോ വൈറലായിരുന്നു.
content highlight: Meenakshi Dileep