ചേരുവകൾ
പുളി -1/4 കപ്പ്
ശർക്കര – മധുരത്തിനാവശ്യമായത്
ഈന്തപ്പഴം ചെറുതായി അരിഞ്ഞത് -1/4 കപ്പ്
ഇഞ്ചി -1 ഇഞ്ച് കഷ്ണം
പച്ചമുളക് -2 എണ്ണം
കടുക് -1/2 ടീസ്പൂൺ
ഉലുവ -1/4 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
കറിവേപ്പില -1 തണ്ട്
വെള്ളം ആവശ്യത്തിന്
കായപ്പൊടി -1 നുള്ള്
ഉപ്പ് -1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
1. പുളി വെള്ളമൊഴിച്ചു കുതിരാൻ വെക്കുക.
2. ശർക്കര കുറച്ചു വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.
3. ഒരു പാൻ അടുപ്പിൽ വെച്ചു വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുകും ഉലുവയും ഇട്ട് മൂത്തു വന്ന ശേഷം ഇഞ്ചി ചതച്ചതും പച്ചമുളക് അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ചേർത്തു മൂപ്പിച്ചെടുക്കുക.
4. ഇത് മൂത്തു വന്ന ശേഷം പുളി ഞെരടി പിഴിഞ്ഞ വെള്ളവും ശർക്കര പാനീയവും ചേർത്തു തിളച്ചു വരുമ്പോൾ ഈന്തപഴം ചേർക്കുക.
5. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർത്തു കുറുകി വരുന്നത് വരെ തിളപ്പിക്കുക. പാകത്തിന് കുറുകി വന്നാൽ കായപ്പൊടി കൂടി ചേർത്തു തീ ഓഫ് ചെയ്യാം.
ഈന്തപ്പഴത്തിനു പകരം ഉണക്കമുന്തിരി വേണമെങ്കിലും ചേർക്കാം.