ഒന്നര കപ്പ് ചെറുപയർ രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്തെടുത്തത് നന്നായി കഴുകി കുക്കറിലേക്ക് ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളവും പാകത്തിന് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് അടച്ചുവെച്ച് മൂന്ന് വിസിലെ മീഡിയം ഫ്ലെയിമിൽ വേവിച്ചെടുക്കുക
ഇനി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തിട്ട് ചൂടാകുമ്പോൾ ഒരു അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം കടുക് പൊട്ടി കഴിയുമ്പോൾ ഇതിലേക്ക് ഇഞ്ചിയുംവെളുത്തുള്ളിയും നീളത്തിൽ കനം കുറഞ്ഞ കട്ട് ചെയ്തത് ചേർത്തുകൊടുത്ത് നന്നായിട്ട് വഴറ്റിയെടുക്കാം
ശേഷം സവോളയും പച്ചമുളകും ചേർത്ത് ഒന്ന് വയറ്റിയെടുത്ത ശേഷം ഒരു തക്കാളിയും ചേർത്ത് നന്നായിട്ട് വായിക്കുക ഇനി ഇതിലേക്ക് കറിവേപ്പിലയും ചേർക്കാം തക്കാളി നല്ല സോഫ്റ്റ് ആയി കഴിയുമ്പോൾ ഇതിലേക്ക് മസാലപ്പൊടികൾ ചേർക്കാം മുളകുപൊടിയും മല്ലിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ കൊടുക്കുക അതിനുശേഷം ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചെറുപയർ തവി വെച്ച് നന്നായി ഒന്നിളക്കി കൊടുത്ത ശേഷം ഒഴിച്ച് കൊടുക്കാം എന്നിട്ട് നന്നായിട്ട് ഇളക്കി കൊടുത്ത് 5 മിനിറ്റ് ലോ ഫ്ലെയിമിൽ തിളപ്പിച്ച് എടുക്കാം
ഇനി ഗരം മസാലയും മല്ലിയിലയും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഫ്ലെയിം ഓഫ് ചെയ്യാം
















