മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. തുടരും വമ്പന്‍ ഹിറ്റായതോടെ ഇനി മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന് ആയി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തില്‍ ആദ്യം ഐശ്വര്യ ലക്ഷ്മിയെയായിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്ന് നടി പിന്മാറിയിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍
‘ഡേറ്റ് ഇല്ലായിരുന്നു. നേരത്തെ കമ്മിറ്റ് ചെയ്ത തെലുങ്ക് സിനിമയുടെ ഷൂട്ട് ഡിസംബറില്‍ ഉണ്ടായിരുന്നു. അത് ഇതുവരെ തീര്‍ന്നിട്ടില്ല. എനിക്ക് ഹൃദയപൂര്‍വ്വം വിധിച്ചിട്ടില്ല. ഡേറ്റ് ക്ലാഷ് വരുമ്പോള്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. കൊടുത്ത വാക്ക് മാറ്റാന്‍ കഴിയില്ലല്ലോ’.
ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ‘ഇനി ബിഗ് സ്‌ക്രീനില്‍ കാണാം’ എന്ന തലക്കെട്ടോടെ സിനിമയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. ”ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം” എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം.