നായകനായും സഹനടനായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഇർഷാദ് അലി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന ചിത്രത്തിലാണ് ഇർഷാദ് ഒടുവിൽ വേഷമിട്ടത്. ഇപ്പോഴിതാ വിജയ് സേതുപതിക്ക് സ്നേഹ ചുംബനം നല്‍കുന്ന ഇര്‍ഷാദ് അലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. രസകരമായ കുറിപ്പിനൊപ്പമാണ് ഇര്‍ഷാദ് വിജയ് സേതുപതിക്ക് ചുംബനം നല്‍കുന്ന ചിത്രം പങ്കുവച്ചത്.
‘ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു.
“വാങ്കോ സർ ”
തിരിച്ചു തരുന്നതിൽ വല്ല വിരോധം?
“കൊടുങ്കോ സർ…”
ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ’ എന്നാണ് ഇര്‍ഷാദ് കുറിച്ചത്.
തുടരും എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ സാന്നിധ്യവുമുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ അൻപ് ആയാണ് വിജയ് സേതുപതിയെത്തിയത്. സിനിമയിൽ ഒരു ഗാനരംഗത്തിൽ ഫ്രെയിം ചെയ്ത ചിത്രങ്ങളായാണ് വിജയ് സേതുപതിയുടെ രംഗങ്ങൾ ഉൾപ്പെടുത്തിയത്. ചിത്രത്തിന്റെ പല ഭാഗങ്ങളിലും ഈ കഥാപാത്രത്തേക്കുറിച്ച് പരാമർശമുണ്ട്.
നേരത്തേ മോഹൻലാൽ, സംവിധായകൻ ഭാരതിരാജ എന്നിവർക്കൊപ്പം താൻ നിൽക്കുന്ന ഒരു എഐ ചിത്രം വിജയ് സേതുപതി ഷെയർ ചെയ്തിരുന്നു.