മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് തുടരും. ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കുതിപ്പ് തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ നായക കഥാപാത്രങ്ങളെ പോലെ തന്നെ നെഗറ്റീവ് കഥാപാത്രം ചെയ്തവരും പ്രേക്ഷക ശ്രദ്ധനേടിയിരിക്കുകയാണ്. ചിത്രത്തിലെ സിഐ ജോര്‍ജിനെ പെട്ടെന്ന് ആരും മറക്കില്ല. തന്റെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ അത്രയും വെറുക്കണമെങ്കില്‍, അതി ഗംഭീരം തന്നെ ആയിരിക്കുമല്ലോ ആ വില്ലനും. ഇപ്പോഴിതാ തുടരുമില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച വിശേഷം പങ്കുവെയ്ക്കുകയാണ് പ്രകാശ് വര്‍മ്മ.
പ്രകാശ് വര്‍മ്മയുടെ വാക്കുകള്‍
”ചില സമയത്ത് ടാലന്റിനും ഹാര്‍ഡ് വര്‍ക്കിനും ഉപരി ഒരു ഡിവൈന്‍ പവര്‍ ചില സിനിമയില്‍ സംഭവിക്കും. അത് തുടരുമെന്ന സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചെറുപ്പം മുതലെ എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്ത നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുക എന്ന ്പറയുമ്പോള്‍ അത് വലിയ കാര്യം തന്നെയാണ്. ഉത്സവപിറ്റേന്ന് പോലുളള സിനിമകളില്‍ അദ്ദേഹം കാണിച്ചിരിക്കുന്ന മാനറിസം നമ്മുക്ക് അത് ആര്‍ട്ടികുലേറ്റ് ചെയ്യാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. പുനരധിവാസം എന്ന സിനിമയിലെ പാസ്സിങ് ഷോര്‍ട്ട് ക്ലിപ്പ് എടുത്തത് ആരാണെങ്കിലും കഴിവ് തന്നെയാണ്. ശരിക്കും എന്നെ അത് അത്ഭുതപ്പെടുത്തി. ഇത്രയും പഴയ സിനിമയില്‍ നിന്ന് ആ ചെറിയൊരു ക്ലിപ്പ് കണ്ടെത്തി എടുക്കുക നിസാരമല്ല. സിഐ ജോര്‍ജിന് നല്ല കട്ടി മീശ വേണമെന്ന് തരുണ്‍ പറഞ്ഞിരുന്നു. മീശ വളര്‍ത്താം എന്ന് ഞാനും സമ്മതിച്ചു. ആദ്യത്തെ സീന്‍ ഞാന്‍ വാര്‍ത്ത കണ്ടുകൊണ്ടിരുന്ന് കുപ്പായം തുഞ്ഞുന്നതും, കണ്ണാടി നോക്കുന്നതുമാണ്. അന്ന് രാത്രി തന്നെ മഴയത്ത് മരണ വാര്‍ത്ത അറിയിക്കാന്‍ പോകുന്ന സീനും എടുത്തിരുന്നു. ഞാന്‍ ആദ്യമേ തരുണിനോട് പറഞ്ഞിരുന്നു. ആദ്യ സീന്‍ ഒന്നും ലാലേട്ടന്‍, ശേഭന, മണിയന്‍പ്പിളള രാജു എന്നീ ലിജന്ററി ആര്‍ട്ടിസ്റ്റിന്റെ കൂടെ തരരുതെന്ന്. സിനിമയിലെ സീന്‍ തന്നെയാണ് ലാലേട്ടനൊടൊപ്പം ആദ്യം എടുത്തത്. ചെറുതായിട്ട് കൈയില്‍ ഒന്ന് തൊടും. കോ ആക്ടറസിന് ലാലേട്ടന്‍ കൊടുക്കുന്ന റെസ്‌പെക്റ്റ് വലുതാണ്”.
ലേലം, ന്യൂ ഡല്‍ഹി, സുഖമോ ദേവി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ അന്തരിച്ച നടന്‍ ജഗന്നനാഥ വര്‍മ്മയുടെ അന്തരവനാണ് പ്രകാശ് വര്‍മ്മ. പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ്, എ കെ ലോഹിതാദാസ്, വിജി തമ്പി തുടങ്ങിയ ചലച്ചിത്ര നിര്‍മ്മാണ ഭീമന്‍മാരുടെ സഹായിയായിരുന്നു അദ്ദേഹം. വോഡഫോണ്‍ സൂ-സൂ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ചില പരസ്യങ്ങള്‍ നിര്‍മ്മിച്ചതിന് പേരുകേട്ട പരസ്യ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
കെ.ആര്‍ സുനിലും സംവിധായകന്‍ തരുണും ചേര്‍ന്നാണ് തുടരുമിലെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്‍മുഖന്‍ എന്ന ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. ലളിത എന്ന വീട്ടമ്മയുടെ വേഷത്തില്‍ നായിക കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.