Explainers

എന്താണ് ഗോള്‍ഡന്‍ ഡോം?: ഇന്ത്യയുടെ S-400 കണ്ട് അമേരിക്ക ഞെട്ടിയോ ?; ഇസ്രയേലിന്റെ അയണ്‍ ഡോമനും ട്രമ്പിന്റെ ഉറക്കം കെടുത്തിയോ ?; പുതിയ സംവിധാനമില്ലാതെ അമേരിക്കയ്ക്ക് ഇനി രക്ഷയില്ല

പാക്കിസ്ഥാന്റെ ഭീകരവാദത്തിനെതിരേ ഇന്ത്യ നടത്തിയ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടിയിരിക്കുകയാണ് ലേകരാജ്യങ്ങള്‍. വെറും സാമ്പിളിന് പൊട്ടിച്ച മിസൈലുകളും, പാക്കിസ്ഥാന്‍ തൊടുത്ത മിസൈലുകളെ ഇന്ത്യന്‍ മണ്ണില്‍ തൊടാന്‍ അനുവദിക്കാതെ നശിപ്പിച്ചതും കണ്ടാണ് ലോകശക്തികള്‍ പോലും കണ്ണുതള്ളിപ്പോയത്. ഇന്ത്യയുടെ പ്രതിരോധ സംവിധാനം എത്ര ശക്തമാണെന്ന് ഇതോടെ ലോകത്തിനു മനസ്സിലായിട്ടുണ്ട്. മാത്രമല്ല, ഇന്ത്യന്‍ നയതന്ത്രവും ശക്തമാണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രതിനിധ സംഘങ്ങള്‍ എല്ലാ രാജ്യങ്ങളിലെയും ഭരകൂടങ്ങളുമായി കൂട്ക്കാഴ്ചയും ആശയവിനിമയവും നടത്തുകയാണ്. എന്നാല്‍, പാക്കിസ്ഥാന് ചൈന നല്‍കിയ മിസൈലുകളെ ഇന്ത്യയുടെ മിസൈല്‍ ഷീല്‍ഡ് സംവിധാനമായ S-400 കരിച്ചു കളഞ്ഞത്, അമേരിക്ക അത്ഭുതത്തോടെയും അല്‍പ്പം അസൂയയോടെയുമാണ് നോക്കിക്കണ്ടിരിക്കുന്നത്.

ലോക പോലീസ് ചമഞ്ഞു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെ വലിയ മതിപ്പോടെ കാണാന്‍ പ്രേരിപ്പിച്ചതും ഇതാണ്. ലോകരാജ്യങ്ങള്‍ കരുതിയത്, ഇന്ത്യ-പാക്ക് സംഘര്‍ഷം വലിയ യുദ്ധത്തിലേക്കും, അതുവഴി വന്‍ ആള്‍നാശവും സംഭവിക്കുമെന്നായിരുന്നു. എന്നാല്‍, പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ച മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷംയ വെച്ചായിരുന്നു. അതു വീണിരുന്നെങ്കില്‍ ആള്‍നാശം സംഭവിച്ചേനെ. എന്നാല്‍, ഇന്ത്യന്‍ പ്രതിരോധത്തിന്റെ കുന്തമുനയായ S-400 എന്ന വ്യോമ പ്രതിരോധ സംവിധാനം ആ മിസൈലുകളെയും ഡ്രോണുകളെയുമെല്ലാം നിഷ്പ്രയാസം നശിപ്പിക്കുകയായിരുന്നു.

ഇന്ത്യസൈന്യം പാക്കിസ്ഥാനിലേക്ക് അയച്ച മിസൈലുകള്‍, പാക്കിസ്ഥാന്‍ ഭീകരവാദ കേന്ദ്രങ്ങള്‍ കൃത്യമായി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്താന്‍ ശ്രമിച്ചപ്പോഴാണ് ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്റെ തന്ത്രപ്രധാന തുറമുഖം അടക്കമുള്ള ഇടങ്ങളില്‍ ബ്രഹ്മോസ് മിസൈല്‍ പായിച്ച് തകര്‍ത്തത്. ഇതെല്ലാം കുറച്ചു ദിവസങ്ങള്‍ നീണ്ടുനിന്ന സംഘര്‍ഷങ്ങളില്‍ സംഭവിച്ചതാണ്. പക്ഷെ, ഇന്തയുടെ പാക്കിസ്ഥാന്‍ ആക്രമണവും പ്രതിരോധവും ദീര്‍ഘ നീളുകളുടെ ഇന്‍വെസ്റ്റമെന്റാണ് ലോകത്ത് നടത്തിയരിക്കുന്നതെന്ന് വ്യക്തമാണ്. ഇവിടെയാണ് അമേരിക്ക ചിന്തിക്കാന്‍ തുടങ്ങിയതും. ഇസ്രയേലിന് അയണ്‍ഡോം എന്ന വ്യോമ പ്രതിരോധ സംവിധാനമുണ്ട്. ഇന്ത്യയ്ക്ക് S-400 സംവിധാനമുണ്ട്. ഇന്ത്യക്ക് ഈ സംവിധാനമുണ്ടെങ്കില്‍ സ്വഭാവികമായും അത് റഷ്യയ്ക്കും ഉണ്ടാകും.

അപ്പോള്‍ അതിനേക്കാളൊക്കെ ആധുനികമായ ഒരു സംവിധാനം അമേരിക്കയ്ക്ക് ഇല്ലെങ്കില്‍ അത് പ്രതിരോധ സംവിധാനത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക എന്നചിന്തയാണ് ട്രമ്പിനുണ്ടായത്. ഇതിന്റെ ഫല മായാണ് ഗോള്‍ഡന്‍ ഡോം എന്ന കര-ബഹിരാകാശ മിസൈല്‍ ഷീല്‍ഡ് നിര്‍മ്മിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. അമേരിക്ക നടപ്പിലാക്കാനൊരുങ്ങുന്ന ഗോള്‍ഡന്‍ ഡോം എന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ ഗോള്‍ഡന്‍ ഡോം മൂന്ന് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തി കഴിഞ്ഞു. 175 ബില്യണ്‍ ഡോളര്‍ ചിലവാക്കി കൊണ്ടാണ് പദ്ധതിയൊരുങ്ങുന്നതെന്നും ട്രമ്പ് പറയുന്നു.

  • എന്താണ് ഗോള്‍ഡന്‍ ഡോം?

കര, ബഹിരാകാശ മിസൈല്‍ ഷീല്‍ഡ് സംവിധാനമാണ് ഗോള്‍ഡന്‍ ഡോം. മിസൈലുകളെ കണ്ടെത്തുകയും, ട്രാക്ക് ചെയ്യുകയും, നശിപ്പിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ഈ സംവിധാനം അമേരിക്കയുടെ വിജയത്തിനും നിലനില്‍പ്പിനും വളരെ അനിവാര്യമാണെന്നാണ് ട്രമ്പ് പറയുന്നത്. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുമുള്ള മിസൈലുകളെയും അമേരിക്കയില്‍ പതിക്കുന്നതിന് മുമ്പ് തടയാന്‍ ഇതിന് സാധിക്കും. ക്രൂയിസ് മിസൈലുകള്‍, ബാലിസ്റ്റിക് മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയ മിസൈലുകളെ പോലും തടയാനുള്ള ശേഷി ഗോള്‍ഡന്‍ ഡോമിന് ഉണ്ടാകുമെന്ന് യു.എസ് വ്യക്തമാക്കുന്നു.

പ്രീ ലോഞ്ച്, പ്രാരംഭ ബൂസ്റ്റ്, മിഡ് കോഴ്സ്, അന്തിമ ആഘാതം എന്നിങ്ങനെ നാല് തരത്തിലുള്ള ഭീഷണികളെ നേരിടുകയാണ് ഗോള്‍ഡന്‍ ഡോമിന്റെ ലക്ഷ്യം. യുഎസ് ലക്ഷ്യമാക്കി മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശത്രുക്കള്‍ ഒരുങ്ങുന്നതിന് മുമ്പ് അവരുടെ ബോംബര്‍ വിമാനങ്ങള്‍ തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇസ്രായേലിന്റെ അയണ്‍ ഡോം ഇന്ത്യയുടെ S-400 എന്നിവയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗോള്‍ഡന്‍ ഡോമിന്റെ നിര്‍മ്മാണം. എന്നാല്‍ അയണ്‍ ഡോമിനേക്കാള്‍ കരുത്തിന്റെ കാര്യത്തില്‍ ഗോള്‍ഡന്‍ ഡോം മുന്നിട്ട് നില്‍ക്കും. വ്യക്തമാക്കുന്ന കണക്കുകള്‍ പ്രകാരം ഗോള്‍ഡന്‍ ഡോം പൂര്‍ണമായും നിര്‍മിക്കാന്‍ 500 ബില്യണ്‍ ഡോളറിലധികം ചിലവ് വരുമെന്നാണ്.

പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 25 ബില്യണ്‍ ഡോളര്‍ ട്രമ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട്. 175 ബില്യണ്‍ ഡോളര്‍ ചിലവ് വരികയുള്ളൂവെന്നാണ് ട്രമ്പ് പറയുന്നത്. തന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുന്നതിന് മുമ്പോ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളിലോ സംവിധാനം പ്രവര്‍ത്തന ക്ഷമമാക്കുമെന്നാണ് ട്രമ്പ് പറയുന്നത്. യു.എസ് സ്പേസ് ഫോഴ്സ് ജനറല്‍ മൈക്കല്‍ ഗ്യൂറ്റ്ലിന്‍ ആണ് ഈ പദ്ധതിയുടെ അമരക്കാരന്‍. ഫോര്‍ സ്റ്റാര്‍ ജനറലായ ഗ്യൂറ്റ്ലിന്‍ 2021ല്‍ സ്പേസ് ഫോഴ്സില്‍ ചേരുന്നതിന് മുമ്പ് വ്യോമസേനയില്‍ 30 വര്‍ഷം ജോലി ചെയ്തിരുന്നു. മിസൈല്‍ പ്രതിരോധത്തിലും ബഹിരാകാശ സംവിധാനങ്ങളിലും അദ്ദേഹത്തിന് മികവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റഷ്യയും ചൈനയും അമേരിക്കയുടെ നീക്കത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ബഹിരാകാശത്ത് യുദ്ധക്കളം സൃഷ്ടിക്കുന്നതിനായാണ് അമേരിക്കയുടെ നീക്കമെന്നാണ് ഇരുരാജ്യങ്ങളും പറയുന്നത്. ബഹിരാകാശത്ത് യുദ്ധം നടത്തുന്നതിനുള്ള ആയുധശേഖരണത്തിന് ഗോള്‍ഡന്‍ ഡോം ശക്തിപകരുമെന്നും അവര്‍ പറയുന്നു. മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിനുള്ള സംരക്ഷണം തങ്ങള്‍ക്കും വേണമെന്ന് കാനഡ അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമാകാനും രാജ്യം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ട്രമ്പ് പറയുന്നു.

  • എന്താണ് അയേണ്‍ ഡോം?

മിസൈല്‍ ആക്രമണങ്ങളില്‍ നിന്നും ഇസ്രയേലിനെ രക്ഷിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം. ആകാശത്തു വെച്ചു തന്നെ മിസൈലുകളെ അതീവകൃത്യതയോടെ തകര്‍ക്കാന്‍ അയേണ്‍ ഡോം സംവിധാനത്തിന് സാധിക്കും. മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയാനും അതിവേഗം അതിന്റെ സഞ്ചാര പാത മനസിലാക്കി കൃത്യതയോടെ പകരം മിസൈലുകള്‍ അയച്ച് അവയെ തകര്‍ക്കാനും അയേണ്‍ ഡോമിന് സാധിക്കും. ആകാശത്തു വെച്ചാണ് അതിവേഗത്തില്‍ അയേണ്‍ ഡോമില്‍ നിന്നും തൊടുക്കുന്ന മിസൈലുകള്‍ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് കണക്കുകൂട്ടലുകള്‍ നടത്തുക.

2011 മാര്‍ച്ചിലാണ് ആദ്യത്തെ അയേണ്‍ഡോം ബാറ്ററി ഇസ്രയേല്‍ സ്ഥാപിച്ചത്. തെക്കന്‍ നഗരമായ ബീര്‍ഷെവയിലായിരുന്നു അത്. ഗാസ മുനമ്പില്‍ നിന്നും 40 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ ഇസ്രയേലി നഗരം സ്ഥിരമായി ഹമാസിന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. സോവിയറ്റ് കാലത്തു നിര്‍മ്മിച്ച റോക്കറ്റുകളാണ് ഇസ്രയേലിനു നേരെ തൊടുത്തിരുന്നത്. പിന്നീട് ഇന്നു വരെ പത്ത് അയേണ്‍ ഡോം ബാറ്ററികള്‍ ഇസ്രയേല്‍ പലയിടത്തായി സ്ഥാപിച്ചു കഴിഞ്ഞു. ലോകത്തെ തന്നെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് അയേണ്‍ ഡോമിനെ കണക്കാക്കുന്നത്.

മിസൈലുകളുടെ വരവും വേഗവും കണക്കുകൂട്ടാന്‍ റഡാറുകളെയാണ് അയേണ്‍ ഡോം ഉപയോഗിക്കുന്നത്. ഗാസയില്‍ നിന്നും വരുന്ന ഹ്രസ്വദൂര മിസൈലുകളെ നേരിടാന്‍ യോജിച്ചതാണ് അയേണ്‍ ഡോം. റഡാറിനു പുറമേ ഒരു ഫയറിങ് കണ്‍ട്രോള്‍ സിസ്റ്റവും 20 ഇന്റര്‍സെപ്റ്റര്‍ മിസൈലുകള്‍ വീതമുള്ള മൂന്നു ലോഞ്ചറുകളുമാണ് അയേണ്‍ ഡോമിലുള്ളത്. നാലു മുതല്‍ 70 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെ ഇതുപയോഗിച്ച് ആകാശത്തു വെച്ചു തകര്‍ക്കാനാവും. അയേണ്‍ ഡോം ബാറ്ററികളെ എളുപ്പം മാറ്റി സ്ഥാപിക്കാമെന്നതിനാല്‍ എവിടെയാണോ ആവശ്യം അവിടേക്ക് ഇസ്രയേല്‍ സൈന്യത്തിന് എത്തിക്കാനും സാധിക്കും.

  • എന്താണ് S-400 വ്യോമ പ്രതിരോധ സംവിധാനം

അയയേണ്‍ഡോമിന് സമാനമായാണ് ഇന്ത്യയുടെ S-400 വ്യോമ പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇ്ത്യ-പാക്ക് സംഘര്‍ഷത്തില്‍ താരമായതും ഈ S-400 ആണ്. റഷ്യയാണ് ഇന്ത്യയ്ക്ക് ഈ വ്യോമ പ്രതിരോധ സംവിധാനം നല്‍കിയത്. നാറ്റോ SA-21 ഗ്രൗളര്‍ എന്ന് നാമകരണം ചെയ്തതും റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്തതുമായ S-400 ട്രയംഫ് ലോകത്തിലെ ഏറ്റവും നൂതനമായ വ്യോമ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണ്. വളരെ ദൂരെയുള്ള വിമാനങ്ങള്‍, മിസൈലുകള്‍, ആളില്ലാ ആകാശ വാഹനങ്ങള്‍ (UAV) എന്നിവയില്‍ നിന്ന് വരുന്ന വിവിധ വസ്തുക്കളുടെ ഒരു ശ്രേണിയെ ഒരേസമയം ട്രാക്ക് ചെയ്യാനും

നിര്‍വീര്യമാക്കാനും കഴിയുന്ന ഒരു ഉപരിതല-വായു മിസൈല്‍ സംവിധാനമാണിത്. മുന്‍കൂര്‍ മുന്നറിയിപ്പ് നല്‍കുന്ന വിമാനങ്ങള്‍, വ്യോമസേനയുടെ തന്ത്രപരമായ മിസൈല്‍ വാഹകര്‍, തന്ത്രപരവും നാടകീയവുമായ ബാലിസ്റ്റിക് മിസൈലുകള്‍, മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയ്‌ക്കെതിരെ വ്യോമാക്രമണം നടത്താന്‍ ഇതിന് കഴിയും. എസ്-400 പൂര്‍ണ്ണമായും മൊബൈല്‍ ആണ്. ഓരോ സിസ്റ്റത്തിലും 600 കിലോമീറ്റര്‍ വരെ 300 ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന ഒരു 3D ഫേസ്ഡ് അക്വിസിഷന്‍ റഡാര്‍ ഉണ്ട്. ഇതിന് ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, ഓട്ടോമാറ്റിക് ട്രാക്കിംഗ് ആന്‍ഡ് ടാര്‍ഗെറ്റിംഗ് സിസ്റ്റങ്ങള്‍, ലോഞ്ചറുകള്‍, സപ്പോര്‍ട്ട് വെഹിക്കിളുകള്‍ എന്നിവയുണ്ട്. 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏത് വ്യോമ ലക്ഷ്യത്തെയും നേരിടാന്‍ കഴിയുന്ന

ഈ മിസൈല്‍ സംവിധാനത്തിന് ഒരേ സമയം 36 ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ കഴിയും. ഓരോ സിസ്റ്റത്തിനും 40 കിലോമീറ്റര്‍, 120 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 400 കിലോമീറ്റര്‍ വരെയും 30 കിലോമീറ്റര്‍ ഉയരം വരെയും വിക്ഷേപിക്കാന്‍ കഴിയുന്ന നാല് വ്യത്യസ്ത തരം മിസൈലുകള്‍ ഉണ്ട്. അഞ്ച് മിനിറ്റിനുള്ളില്‍ ഇത് സജീവമാക്കാന്‍ കഴിയും. കൂടാതെ വ്യോമസേന, കരസേന, നാവികസേന എന്നിവയുടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ വ്യോമ പ്രതിരോധ യൂണിറ്റുകളില്‍ സംയോജിപ്പിക്കാനുള്ള വഴക്കവുമുണ്ട്. ജാമിംഗ് ശ്രമങ്ങളെ നേരിടാന്‍ മെച്ചപ്പെട്ട ഇലക്ട്രോണിക് പ്രതിരോധ നടപടികളും എസ്-400ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്-400ന്റെ മറ്റൊരു കഴിവ് അതിന്റെ ‘തീയും മറയ്ക്കലും’ ആണ്, വിക്ഷേപണത്തിന് ശേഷം കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമില്ല. കൂടാതെ ലോഞ്ചര്‍ ലക്ഷ്യത്തിന്റെ കാഴ്ചയില്‍ തന്നെയല്ലാതെ ലക്ഷ്യത്തിലെത്താനും കഴിയും.

CONTENT HIGH LIGHTS;What is Golden Dome?: Was America shocked by India’s S-400?; Did Israel’s Iron Dome also put Trump to sleep?; America has no escape without a new system

Latest News