മലയാളം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച
ദമ്പതിമാരാണ് ഫിറോസ് ഖാനും സജ്‌നയും. ടെലിവിഷന്‍ സീരിയലുകളിലും ഇരുവരം നിറസാന്നിധ്യമാണ്. അടുത്തിടെയാണ് ഫിറോസും സജ്‌നയും വിവാഹ ബന്ധം വേര്‍പിരിഞ്ഞത്. ഇപ്പോഴിതാ വിവാഹബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും സജ്‌നയെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് ഫിറോസ്. അടുത്തിടെ മൂവി വേള്‍ഡ് മീഡിയക്കു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഫിറോസ് ഖാന്റെ പ്രതികരണം.
ഫിറോസ് ഖാന്റെ വാക്കുകള്‍…..
”എന്റെ പ്രണയബന്ധങ്ങളെല്ലാം മനോഹരമായിരുന്നു. ഞാനുമായി പ്രണയ ബന്ധം ഉണ്ടായിരുന്നവര്‍ ആ ബന്ധം അവസാനിച്ചപ്പോള്‍ പരസ്പരം പഴി പറഞ്ഞ് പോകുന്ന സാഹചര്യം ഉണ്ടായിട്ടില്ല. എല്ലാ പ്രണയ ബന്ധങ്ങളിലും ഞാന്‍ ലോയല്‍ ആയിരുന്നു. ഞാനും സജ്‌നയും വളരെ സൗഹൃദത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്. സജ്‌ന നല്ല നിലയില്‍ എത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. തിരിച്ച് അവളും. ഭാര്യ, ഭര്‍ത്താവ് എന്ന നിലയില്‍ മുന്നോട്ട് പോകുന്നില്ല എന്നു മാത്രമേ ഉള്ളൂ. ഇപ്പോള്‍ എനിക്ക് മറ്റാരോടും പ്രണയമില്ല. മറ്റു കാര്യങ്ങളുമായി തിരക്കിലാണ്. 24 മണിക്കൂര്‍ പോലും തികയുന്നില്ല. കരിയറില്‍ ഞാനാണ് അവളെ സഹായിച്ചത്. ഞങ്ങള്‍ തമ്മില്‍ ഈഗോ പ്രശ്‌നമില്ല. അവിഹിത ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. പലരും ചൂണ്ടിക്കാട്ടുന്ന ഒരു പ്രശ്‌നത്താലുമല്ല വിവാഹ മോചനം നേടിയത്. അതല്ലാത്ത നിരവധി കാരണങ്ങളാല്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാം. ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങളാണ് അത് ഒരാളും ഒരാള്‍ക്കും പകരമാകില്ല. സജ്‌ന നല്ലതായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇനിയിപ്പോള്‍ ഒറ്റയ്ക്കുള്ള ഒരു യാത്രയാണ്. കരിയറില്‍ ഫോക്കസ് നല്‍കണം എന്നു പറഞ്ഞാണ് പിരിഞ്ഞത്”.
ബിഗ്‌ബോസ് മലയാള റിയാലിറ്റി ഷോയില്‍ വരുന്ന ആദ്യത്തെ ദമ്പതികളാണ് ഫിറോസും സജ്‌നയും. ബിഗ്‌ബോസിലെ ഇവരുടെ പ്രകടനം തന്നെയാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടാന്‍ കാരണം.