തെന്നിന്ത്യന്‍ സൂപ്പര്‍ താരം സിമ്രാനും ശശികുമാറും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ഒട്ടും പ്രതീക്ഷിക്കാതെ ഹിറ്റായി മാറിയ തമിഴ് ചിത്രമാണിത്. സംവിധായകന്‍ രാജമൗലി അടക്കം സിനിമയെ അഭിന്ദിച്ച് എത്തിയിരുന്നു. ഇപ്പേഴിതാ ചിത്രം ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം ഒടിടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ജൂണ്‍ 6 ന് ചിത്രം ഒടിടിയില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അബിഷിന്‍ ജിവിന്ത് സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. വിലക്കയറ്റം കാരണം ശ്രീലങ്കയില്‍ ജീവിക്കാന്‍ വഴിയില്ലാതെ ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി കുടിയേറേണ്ടി വരുന്ന ധര്‍മ്മദാസിനും കുടുംബത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളികളാണ് ടൂറിസ്റ്റ് ഫാമിലിയില്‍ പറഞ്ഞു വയ്ക്കുന്നത്. ധര്‍മ്മദാസും ഭാര്യ വാസന്തി മക്കളായ നിതുഷന്‍ ,മൂളി ഇവര്‍ രാമേശ്വരത്ത് എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. തുടര്‍ന്ന് നടക്കുന്ന സംഭാവ വികാസങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. സിനിമയുടെ വിജയത്തിന്റെ ഫോര്‍മുലയും അതാണ്.
മിഥുന്‍ ജയ് കുമാര്‍, കമലേഷ് ,യോഗി ബാബു, എംഎസ് ഭാസ്‌കര്‍, രമേശ് തിലക്, ഭഗവതി പെരുമാള്‍, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരും ടൂറിസ്റ്റ് ഫാമിലിയിലെ മറ്റ് കഥാപാത്രങ്ങള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 75 കോടി ക്ലബ്ബിലടക്കം ഇടം നേടി ചിത്രം മുന്നേറുകയാണ്.
ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം മുപ്പത്തി അഞ്ച് ദിവസത്തോളമെടുത്താണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഷോണ്‍ റോള്‍ഡന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദ് വിശ്വനാഥനും എഡിറ്റിംഗ് ഭരത് വിക്രമനും നിര്‍വഹിച്ചിരിക്കുന്നു. മില്യണ്‍ ഡോളര്‍ സ്റ്റുഡിയോയും എംആര്‍പി എന്റര്‍ടൈന്‍മെന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.