മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെ വേഗം തന്നെ തന്റേതായ സാന്നിധ്യം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ. തിര എന്ന ആദ്യചിത്രം മുതൽ തന്നെ വലിയ സ്വീകാര്യതയാണ് താരത്തിന് മലയാളികളുടെ മനസ്സിലുള്ളത് അതിനുശേഷം ഇന്റർവ്യൂ കളിലൂടെ നടനെ കൂടുതലായി പ്രേക്ഷകർ അറിയുകയായിരുന്നു ചെയ്തത് നിരവധി ആരാധകരെയാണ് അഭിമുഖങ്ങളിലൂടെ മാത്രം താരം സ്വന്തമാക്കിയത് ഇപ്പോൾ പേളി മാണിയുടെ പേളി മാണി ഷോ എന്ന അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളുമാണ് ശ്രദ്ധ നേടുന്നത് . തന്നെ ഇഷ്ടപ്പെടുന്ന ആളുകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്
എന്റെ സിനിമകൾ കാണുന്നവരല്ല എന്റെ ഇന്റർവ്യൂ കണ്ട് എന്നെ ഇഷ്ടപ്പെട്ടവരാണ് കൂടുതലാളുകളും അവർ ആരും എന്റെ സിനിമ കണ്ടിട്ട് പോലുമില്ല അവരൊക്കെ എന്നെയാണ് ഇഷ്ടപെട്ടിട്ടുള്ളത് ഞാനൊന്ന് വ്യക്തിയെ. എന്നാൽ പല സാഹചര്യങ്ങളിലും സിനിമയ്ക്ക് പുറത്ത് എനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. ധ്യാനേ നീ എന്താടാ ഇവിടെ എന്ന് ചോദിച്ചു കൊണ്ടായിരിക്കും പലരും അടുത്തേക്ക് വരുന്നത്, ലാലേട്ടനും മമ്മൂക്ക കിട്ടുന്ന ഒരു റെസ്പെക്ട് എനിക്ക് കിട്ടില്ല അവരിൽ ഒരാളാണ് ഞാൻ അങ്ങനെയാണ് അവരെ കരുതുന്നത്.
അവരുടെ വീട്ടിലുള്ള ഒരാൾ എനിക്ക് ചിലപ്പോൾ അറിയാത്ത ഒരാൾ എന്നെ നോക്കി ചിരിച്ചാൽ തിരിച്ചു ചിരിക്കാൻ ബുദ്ധിമുട്ടുണ്ടാവും പക്ഷേ അവർക്ക് എന്നെ നന്നായി അറിയാം സ്വിറ്റ്സർലാൻഡിലെ മലയുടെ മുകളിൽ നിൽക്കുമ്പോൾ പോലും ധ്യാനേ എന്ന വിളി ഞാൻ കേട്ടിട്ടുണ്ട് , ലോകത്തെവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകുമെന്ന് പറയുമല്ലോ. എന്നെ സ്നേഹിക്കുന്നവർ അവരിൽ ഒരാളായാണ് എന്നെ കാണുന്നത് അതൊരു വലിയ കാര്യം തന്നെയാണ്