Explainers

CPMല്‍ പവര്‍ ക്ലസ്റ്റര്‍ പ്രവര്‍ത്തിക്കുന്നു ?:CPMല്‍ പ്രവര്‍ത്തിച്ചപ്പോഴും മനസ്സ് BJPയില്‍ ആയിരുന്നു: മുന്‍ SFI നേതാവ് ഗോകുല്‍ ഗോപിനഥ് ബി.ജെ.പിയില്‍; കേരളത്തില്‍ BJP യെ അധികാരത്തിലേറ്റുമെന്ന് പ്രതിജ്ഞ; CPM കേന്ദ്രങ്ങള്‍ക്ക് ഞെട്ടലുണ്ടോ ?

ബി.ജെ.പിയില്‍ ആളൊഴുക്കു കൂടി വരികയാണ്. നരേന്ദ്രമോദിയുടെ മൂന്നാം ടേമും, രാജീവ് ചന്ദ്രശേഖര്‍ എന്ന ബിസിനസ്സുകാരന്റെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പദവിയും, ശശിതരൂരിന്റെ ചാഞ്ചാട്ടവുമെല്ലാം ഇതിന് ആക്കം കൂട്ടുന്നുണ്ട്. ഇപ്പോഴിതാ സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനായിലെ പ്രമുഖ നേതാവിന്റെ ബി.ജെ.പി പ്രവേശം ഞെട്ടിച്ചിരിക്കുകയാണ്. മുന്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്ന ഗോകുല്‍ ഗോപിനാഥാണ് ഇന്നു രാവിലെ ബി.ജെ.പിയില്‍ ചേര്‍ന്നത്. സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോഴും മനസ്സ് മുഴുവന്‍ ബി.ജെ.പി ആയിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഹൈലൈറ്റ്.

മനസ്സില്‍ ബി.ജെ.പിയെ സൂക്ഷിച്ച് പ്രവര്‍ത്തിയില്‍ നിരവധി പാര്‍ട്ടികളില്‍ ഉണ്ടായിരുന്നവര്‍ ഇനിയുമുണ്ടോ എന്നാണ് അറിയേണ്ടത്. പത്മജ വേണുഗോപാലും, അനില്‍ ആന്റണിയും, മഹേശ്വരന്‍ നായരും എല്ലാം ഇങ്ങനെ പ്രവര്‍ത്തിച്ചിരുന്നവരാണ്. എന്നാല്‍, ബി.ജെ.പിയില്‍ നിന്നും മറ്രു പാര്‍ട്ടികളിലേക്ക് പോയവരും കുറവല്ല. സന്ദീപ് വാര്യരും ഭീമന്‍ രഘുവും ബി.ജെ.പി വിട്ടവരാണ്. എങ്കിലും മറ്റു പാര്‍ട്ടികളില്‍ നിന്നും ബി.ജെ.പിയിലെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അടുത്തത് ശശി തരൂര്‍ ആണോ എന്നതില്‍ മാത്രമാണ് സംശയം.

ഗോകുല്‍ ഗോപിനാഥിന്റെ കമ്യൂണിസ്റ്റ് കുടുംബ പശ്ചാത്തലം കൊണ്ടാണ് സി.യപി.എമ്മായതെന്നും, തന്റെ ഇഷ്ടം ബി.ജെ.പി ആമെന്നുമാണ് അദ്ദേഹം പറയുന്നത്. പദവികള്‍ കിട്ടാത്തതു കൊണ്ടോ അല്ല സി.പി.എം വിടുന്നതെന്നും ഗോകുല്‍ പറയുന്നു. ഇനി അറിയേണ്ടത്, SFIയുടെയും സി.പി.എമ്മിന്റെയും ഡി.വൈ. എഫ്.ഐയുടെയും പ്രതികരണങ്ങളാണ്. അത് പിന്നാലെ എത്തുമെന്ന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ക്കുള്ളത്.

  • ഗോകുല്‍ ഗോപിനാഥിന്റെ വാക്കുകള്‍ ഇങ്ങനെ

കഴിഞ്ഞ 17 കൊല്ലം കേരളത്തിലെ സി.പിഎമ്മിന്റെയും എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയുമൊക്കെ പ്രാദേശിക തലം യൂണിറ്റ് തലം മുതല്‍ ഈ പ്രസ്ഥാനങ്ങളുടെയെല്ലാം വിവിധ ചുമതലകള്‍ വഹിച്ചിരുന്നൊരാളാണ്. കേവലം ക്യാമ്പസിലെത്തിയപ്പോള്‍ SFI ആയതല്ല. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ DYFI ആയതല്ല. എന്തെങ്കിലും താല്‍പ്പര്യത്തിന്റെ പേരില്‍ സി.പി.എം ആയ ആളല്ല. എന്റെ കുടുംബം ഒരു കമ്യൂണിസ്റ്റ് കുടുംബമാണ്. തൊഴിലാളി കുടുംബമാണ്. ആ കുടുംബ പശ്ചാത്തലത്തില്‍ ജനിച്ചതു കൊണ്ട് അറിയാതെ ആയിപ്പോയതാണ്. അതെന്റെ ഉത്തരവാദിത്വമല്ല. ഞാന്‍ സി.പി.എം ആയതാണ്. ആരും ആക്കിയതല്ല. അതെന്റെ ചോയിസല്ല. എന്റെ ജീവിത പശ്ചാത്തലം അതിലേക്കടുപ്പിച്ചതാണ്.

അങ്ങനെ 17 വര്‍ഷം സി.പി.എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് SFI യെ സെക്രട്ടറി എന്ന രീതിയില്‍ നയിച്ച്, സംസ്ഥാന SFIയെ സംസ്ഥാന ഉപാധ്യക്ഷന്‍ എന്ന രീതിയില്‍ നയിച്ച്, സര്‍വ്വകലാശാലയിലെ ചുമതലകള്‍ വഹിച്ചു. ഈ ചുമതലകളെല്ലാം മുന്നിലെത്തുന്നത്, സാധാരണയായി സി.പി.എമ്മില്‍ ഇന്നു കാണുന്നതു പോലെ ഏതെങ്കിലും ഒരാളിന്റെ, വ്യക്തി ഗ്രൂപ്പുകാരുടെ ശിങ്കിടിയായിട്ടല്ല. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയുടെ മകനായിട്ടാണ് ജനിച്ചത്, ഒരു വ്യക്തിയുടെയും താല്‍പ്പര്യത്തിലല്ല, സംഘടനാ പ്രവര്‍ത്തനത്തിന്റെ മെറിറ്റാണ് ചുമതലകളിലേക്കെത്തിച്ചത്. ആ ചുമതലകള്‍ നിര്‍വഹിക്കുമ്പോള്‍ സത്യസന്ധമായി നിര്‍വഹിക്കാന്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഇരിക്കുന്ന പദവിയുടെ അടിസ്ഥാനത്തില്‍ നിര്‍വഹിക്കാന്‍ കഴിയാത്ത ഒരു ഇടമായി സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എല്ലാം മാറി.

കേരളത്തില്‍ സി.പി.എമ്മിനെയും, വിദ്യാര്‍ത്ഥി സംഘടനയെയും, യുവജന സംഘടനയെയും ആരാണ് എങ്ങനെയാണ് നിയന്ത്രിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 9 കൊല്ലം കൊണ്ട് പാര്‍ട്ടിയില്‍ രൂപീകരിക്കപ്പെട്ട ഒരു പവര്‍ ക്ലസ്റ്റര്‍ സി.പി.എമ്മിനെയും SFIയെയും DYFIയെയും നിയന്ത്രിക്കുന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. ഈ പവര്‍ ക്ലസ്റ്ററിനെതിരായി പലഘട്ടങ്ങളില്‍ സംഘടനകളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു എന്നതാണ് ചെയ്ത അപരാധം. അതിന്റെ ഭാഗമായി വിധങ്ങളായ സാമൂഹ്യമായും വ്യക്തിപരമായും അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു.

ബി.ജെ.പിയിലേക്ക് എത്തിപ്പെടുന്നതല്ല. ബി.ജെ.പി എന്റെ സെക്കന്റ് ഓപ്ഷനല്ല. ഇതെന്റെ ഇഷ്ടമാണ്. കഴിഞ്ഞ കാലങ്ങളില്‍ അറിഞ്ഞോ അറിയാതെയോ എങ്ങനെയാണോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്, അതിലും കൂടുതല്‍ ഊര്‍ജ്ജത്തോടെ, കരുത്തോടെ, ഏതെങ്കിലും പ്രത്യേക തത്വശാസ്ത്രത്തിന്റെയോ, നീതിശാസ്ത്രത്തിന്റെയോ ഭാഗമായിട്ടല്ല, മറിച്ച് രാഷ്ട്ര ബോധമെന്ന രാഷ്ട്രീയ ബോധത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ വരും നാളില്‍ ഏറ്റെടുക്കാനുള്ളതാണ് ഉത്തരവാദിത്വം. സി.പി.എം എന്നത്, രാജ ഭരണമായി, രജപുത്രരെപ്പോലെ, അതുമല്ലെങ്കില്‍ തിരുവിതാംകൂര്‍ രാജാക്കന്‍മാരെപ്പോലെ, മക്കത്തായവും മരുമക്കത്തായവും വെച്ചുപുലര്‍ത്തുന്ന ഒരു സംവിധാനമായി കേരളത്തിലെ സി.പി.എം മാറിക്കഴിഞ്ഞു.

അവര്‍ നിയന്ത്രിക്കുന്ന പവര്‍ ക്ലസ്റ്ററുകളുടെ ഭാഗമായി മാറിയില്ലെങ്കില്‍, അവരെല്ലാം തെരുവുകളില്‍ ആക്രമിക്കപ്പെടുകയും മാധ്യമങ്ങളില്‍ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ആ സാഹചര്യത്തിന്റെ ഭാഗമായിട്ടാണ്, അത്തരം അനീതികള്‍ക്കുള്ള ചോദ്യം ചെയ്യലുകളുടെ ഭാഗമായിട്ടാണ് ഞാന്‍ സി.പി.എം വിട്ടത്. ഇപ്പോഴും സി.പി.എം വിട്ടില്ലില്ല. നിലവില്‍ സി.യപി.എമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഈ നിമിഷം മുതല്‍ എന്റെ ഇഷ്ടവും കഴിവും എന്റെ താല്‍പ്പര്യങ്ങളും ജീവിതവും ബി.ജെ.പിക്കുവേണ്ടി നല്‍കുമെന്നു പ്രതിജ്ഞ ചെയ്യുകയാണ്.

മരണം വരെ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാവുക എന്നതാണ്. അത്, സി.പി.എമ്മില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടതു കൊണ്ടോ, നിന്നു പോയതു കൊണ്ടോ അല്ല. ഇന്നു രാവിലെ വരെ സി.പി.എമ്മിനു വേണ്ടി പ്രവര്‍ത്തിച്ചതാണ്. പക്ഷെ, ഈ രാജ്യത്തിന്റെ വികസനം, മേദിയിലൂടെ കേരളത്തില്‍ വരണമെങ്കില്‍ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരും എന്നാണ് പറയാനുള്ളതെന്നും ഗോകുല്‍ ഗോപിനാഥ് പറയുന്നു

CONTENT HIGH LIGHTS;Is the power cluster working in CPM?: Even when I worked in MPM, my mind was in BJP: Former SFI leader Gokul Gopinath joins BJP; Vows to bring BJP to power in Kerala; Are CPM centers shocked?

Latest News