Celebrities

നയൻതാര എന്നെ ഇങ്ങോട്ട് വിളിച്ച് കാണണം എന്ന് പറഞ്ഞു, പേളി മാണി

നടി അവതാരിക യൂട്യൂബർ എന്നീ നിലകളിലെല്ലാം തന്റേതായി സ്ഥാനം സ്വന്തമാക്കിയ താരമാണ് പേളി മാണി സ്വന്തമായി താരത്തിന് ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഈ യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകർക്കിടയിലേക്ക് എത്തിക്കാറുണ്ട് അതോടൊപ്പം പല താരങ്ങളെയും ഇന്റർവ്യൂ ചെയ്യുകയും ചെയ്യാറുണ്ട് ഈ അടുത്ത സമയത്ത് ധ്യാൻ ശ്രീനിവാസനോടൊപ്പം ഉള്ള ഒരു അഭിമുഖത്തിൽ നയൻതാരയെ കുറിച്ച് ചോദിച്ചപ്പോൾ പേളി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ എന്തുകൊണ്ട് നയൻതാര അർഹയാകുന്നു എന്നാണ് പേളി പറയുന്നത്

ഞാനൊരു ഫംഗ്ഷന്റെ ഇടയിൽ വച്ച് നയൻതാരയെ മീറ്റ് ചെയ്തിരുന്നു അപ്പോൾ ഞാൻ അങ്ങോട്ട് പറഞ്ഞു എനിക്ക് കാണണമെന്നും കൂടുതൽ സംസാരിക്കണമെന്നും താല്പര്യമുണ്ടായെന്ന് അപ്പോൾ പുള്ളിക്കാരി ചിരിച്ചുകൊണ്ട് ഓക്കേ പറഞ്ഞു പോയി. പിന്നീട് ഇവിടെ ഒരു ഷൂട്ടിങ്ങിന് വന്നപ്പോൾ എന്നെ ഇങ്ങോട്ട് വിളിച്ചു മാനേജർ മുഖേന. എന്നിട്ട് ഞാൻ ഇന്ന സ്ഥലത്ത് ഷൂട്ടിങ്ങിനു ഉണ്ട് വന്നു കാണാമോ എന്ന് ചോദിച്ചു.

ഞാൻ അപ്പോൾ തന്നെ അവിടെ പോവുകയും ചെയ്തു ഓരോ സീൻസ് എടുത്തു കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് വന്ന എന്നോട് സംസാരിക്കുന്നത്. ഒരു രംഗം ചെയ്യും അതിനു ശേഷം എന്നോട് വന്നു സംസാരിക്കും അങ്ങനെയാണ് കോസ്റ്റ്യൂമിൽ നിന്നാണ് ഫോട്ടോ പോലും എടുത്തത്. ശരിക്കും ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന ആള് തന്നെയാണ് നയൻതാര. നമുക്ക് അവരൊരു വില നൽകും അത് വലിയ കാര്യമാണ് ഓപ്പോസിറ്റ് നിൽക്കുന്ന ആൾക്ക് ഒരു വില കൊടുക്കാൻ പറ്റുക എന്നു പറയുന്നത്