സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വ്യക്തിയാണ് ധ്യാൻ ശ്രീനിവാസൻ. സ്വാഭാവികമായ സംസാരശൈലി കൊണ്ട് പച്ചയായ മനുഷ്യൻ എന്ന ലേബൽ വളരെ വേഗം സ്വന്തമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ആരാധകർക്ക് വലിയ ഇഷ്ടമാണ് താരത്തിന്റെ വിശേഷങ്ങൾ കേൾക്കാൻ ഇപ്പോൾ പേളി മാണിയുടെ യൂട്യൂബ് ചാനലിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഞാൻ ശ്രീനിവാസൻ. എയർപോർട്ടിൽ വച്ചു തനിക്ക് ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്
കഴിഞ്ഞദിവസം ഞാൻ എയർപോർട്ടിൽ നിൽക്കുന്ന സമയത്ത് പ്രായമായ ഒരു അമ്മ വന്ന എന്റെ അടുത്ത് ഇരുന്നോട്ടെ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഇരുന്നോളൂ എന്ന്. അപ്പോൾ ആ അമ്മ പറഞ്ഞു എന്നെ കാണാറുണ്ടെന്ന് അപ്പോഴേ എനിക്ക് മനസ്സിലായി സിനിമ ഒന്നുമല്ല ഇന്റർവ്യൂ ആണ് അടുത്തകാലത്ത് എങ്ങും അവർ തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളല്ലെന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അമ്മ എന്നോട് പറഞ്ഞിരുന്നു അവരുടെ ഭർത്താവ് മരിച്ചുപോയി എന്നും അതിനുശേഷം വല്ലാത്ത ഒറ്റപ്പെടൽ ആണ് എന്നും ഒക്കെ.
അങ്ങനെയിരിക്കുന്ന സമയത്ത് ഒരിക്കൽ ആണ് അമ്മ എന്റെ ഇന്റർവ്യൂ കാണുന്നത് അതും ജോലിക്കാരി രാത്രി 11 മണിക്ക് ഫോണിൽ നോക്കി ചിരിക്കുന്നത് കണ്ടുകൊണ്ടാണ് ഇന്റർവ്യൂ കാണാൻ ഇടയായത് എന്ന് പറഞ്ഞു ജോലിക്കാരിയാണ് പറഞ്ഞത് ശ്രീനിവാസനെ ഒരു മകനുണ്ട് അവൻ ഇങ്ങനെ വീട്ടുകാരുടെയും നാട്ടുകാരുടെയും ഒക്കെ കുറ്റം പറയുന്നുണ്ട്. അത് കാണാൻ നല്ല രസമാണെന്ന്. അത് കേട്ടപ്പോൾ ഞാൻ ഇത്ര വലിയ ആളാണോ എന്ന് ചിന്തിച്ചു പോയി