ധ്യാൻ ശ്രീനിവാസ സംവിധാനം ചെയ്ത നയൻതാരയും നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ ഈ ചിത്രത്തിലേക്ക് നയൻതാര എത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ നടനായ ധ്യാൻ ശ്രീനിവാസൻ. നയൻതാരയിൽ എത്തിയത് എങ്ങനെയാണെന്ന് വിശദീകരിക്കുകയാണ് താരം താരത്തിന്റെ വാക്കുകൾ ഇങ്ങനെ
നയൻതാരയുടെ നമ്പർ തരുന്നത് ചേട്ടനാണ് നയൻതാര ശരിക്കും എന്റെ അച്ഛന്റെ വലിയൊരു ഫാൻ ആയിരുന്നു അതുകൊണ്ട് ഞാൻ പുള്ളിക്കാരിയോട് മെസ്സേജ് അയച്ചപ്പോൾ തന്നെ പിറ്റേന്ന് വന്നു കാണാൻ പറഞ്ഞു ഞാൻ അങ്ങനെ തന്നെ ചെന്ന് കണ്ടു. ഞാൻ അവിടെ ചെല്ലുമ്പോൾ തേച്ച ഷർട്ട് മുണ്ട് ഒന്നും കൊടുത്തിട്ടല്ല ചെല്ലുന്നത് ഞാൻ എങ്ങനെയാണോ പോകുന്നത് അങ്ങനെ.. ഞാൻ കഥ പറഞ്ഞു അത് കഴിഞ്ഞപ്പോൾ തന്നെ നമുക്ക് ഇത് ചെയ്യാം എന്ന് അവർ പറഞ്ഞു എന്നിട്ട് എന്നോട് പറഞ്ഞു കഥയൊന്നുമല്ല നിങ്ങളുടെ രീതികൾ എനിക്ക് ഇഷ്ടപ്പെട്ടു അതാണ് പ്രധാനമായി ചെയ്യാമെന്ന് പറഞ്ഞത് എന്ന് .
നമ്മൾക്ക് പണി അറിയാമെന്ന് കാണിക്കാൻ വേണ്ടി ചിലർ ഷോട്ട്സ് ഒക്കെ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു സത്യത്തിൽ കഥ ഒന്നുമല്ല ഇത്രയും മെയിൽ ഓറിയന്റഡ് ആയിട്ടുള്ള ഒരു ഫീൽഡിൽ പിടിച്ചുനിൽക്കുന്ന അവരെപ്പോലെ ഒരാളെ ഹാപ്പിയാക്കി നിർത്തുക എന്നതാണ് പ്രധാനം. ഞാൻ അങ്ങനെ ചെയ്യും എന്ന് അവർക്ക് തോന്നിയിട്ടുണ്ടാവും. അത് ഉറപ്പാണ് അവര് ഹാപ്പിയായിരുന്നു