Celebrities

മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി അങ്ങനെ ഒരു കാര്യം ചെയ്യണമെന്ന് ഒരു ചിന്തയുണ്ട്, ധ്യാൻ ശ്രീനിവാസൻ

മലയാളി പ്രേക്ഷകർ എല്ലാം ഒരേ മനസ്സോടെ കാണുന്ന അഭിമുഖമാണ് ധ്യാൻ ശ്രീനിവാസന്റെ അഭിമുഖം പലർക്കും അതൊരു സ്ട്രെസ് റിലീഫ് തന്നെയാണെന്ന് പറയുന്നതാണ് സത്യം. അതുകൊണ്ടുതന്നെ പലരും വലിയ ഇഷ്ടത്തോടെയാണ് അഭിമുഖം കാണുകയും ചെയ്യാറുള്ളത് ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ തന്റെ പുതിയ ഒരു ചിന്താഗതിയെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ആളുകൾ തന്റെ അഭിമുഖം ഇഷ്ടപ്പെടുന്നത് എന്നാണ് ധ്യാൻ പറയുന്നത് ധ്യാനിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നു പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ വിഷയത്തെക്കുറിച്ച് താരം സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ.

എന്റെ ഇന്റർവ്യൂ കൂടുതൽ ആളുകളും ഇഷ്ടപ്പെടാനുള്ള കാരണം ഇന്നത്തെ ജീവിത സാഹചര്യം തന്നെയാണ്. ഈ ജീവിത സാഹചര്യത്തിൽ ജീവിക്കുന്ന ഒരാൾ വളരെയധികം സ്ട്രെസ്ഡ് ആണ് ഐടി ഫീൽഡിൽ വർക്ക് ചെയ്യുന്നവരാണെങ്കിലും അല്ലാതെ ജോലികൾ ചെയ്യുന്നവരാണെങ്കിലും. നമ്മൾ കടന്നു പോകുന്നത് ഒരു വലിയ ഡ്രോമയിലൂടെ ആണെന്നോ അല്ലെങ്കിൽ നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഒരു ഡിപ്രഷനിലൂടെ ആണെന്നോ മനസ്സിലാക്കാൻ സാധിക്കാത്തവർ പോലും ഇപ്പോഴുമുണ്ട്

ഇപ്പോഴത്തെ ജോലി ഫീൽഡ് അത്രയ്ക്ക് ടോക്സിക്ക് ആണ്. അതുകൊണ്ടാണ് എന്റെ ഇന്റർവ്യൂ കാണുമ്പോൾ ആളുകൾ ചിരിക്കുന്നത് ബാംഗ്ലൂർ പോലെയുള്ള സ്ഥലങ്ങളിൽ ഒക്കെ ഇപ്പോൾ ആളുകളുടെ മെന്റൽ ഹെൽത്തിന് വേണ്ടി പ്രത്യേകമായി ആപ്ലിക്കേഷൻ അവൈലബിൾ ആണ് ഞാനിപ്പോൾ ചില സൈക്കോളജിസ്റ്റുകളും ആയി സംസാരിച്ചിട്ടിരിക്കുകയാണ് ആളുകളുടെ മെന്റൽ ഹെൽത്തിലെ മികച്ചതാക്കുന്ന രീതിയിലുള്ള ഒരു സംരംഭം എന്റെ മനസ്സിലുണ്ട് ചിലപ്പോൾ ഞാൻ അത് ചെയ്യാൻ സാധ്യതയുണ്ട്