Entertainment

സിനിമാ രംഗത്ത് 15 വർഷം പൂർത്തിയാക്കി സാമന്ത; അഭിനന്ദനവുമായി അമല

സീ തെലുങ്ക് അവാർഡ് ദാന ചടങ്ങിൽ സാമന്ത റൂത്ത് പ്രഭുവും അമല അക്കിനേനിയും ഒരുമിച്ച് വേദിയിൽ പ്രത്യക്ഷപ്പെട്ടു. നടൻ നാഗ ചൈതന്യയുമായി വേർപിരിഞ്ഞതിന് ശേഷമുള്ള അവരുടെ ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. തന്റെ 15 വർഷത്തെ സിനിമാ ജീവിതത്തിൽ പിന്തുണച്ച തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞുകൊണ്ട് സാമന്ത വൈകാരിക പ്രസംഗവും നടത്തി.

കഴിഞ്ഞദിവസമാണ് അവാർഡ് ഷോയുടെ പ്രൊമോ പുറത്തിറങ്ങിയത്. സാമന്തയുടെ വാക്കുകൾ കേട്ട് അഭിമാനത്തോടെയിരിക്കുന്ന അമലയേയാണ് ദൃശ്യത്തിൽ കാണാനാവുക. അവർ സാമന്തയോട് പുഞ്ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്തു. നിരവധി പേരാണ് ഇതിന് പ്രതികരണവുമായെത്തിയത്. അമലയുടെ അഭിനന്ദനം കണ്ടോ എന്നാണ് അതിൽ ശ്രദ്ധേയമായ ഒരു കമന്റ്.

2017-ലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. 2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017-ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ സാമന്ത സിറ്റാഡൽ: ഹണി ബണ്ണി എന്ന വെബ്സീരീസിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തുമ്പാഡ് എന്ന ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകൻ റാഹി അനിൽ ബർവെയുടെ ഫാന്റസി ഡ്രാമയായ ‘രക്ത് ബ്രഹ്മാണ്ഡ്’ ആണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. രാജ് & ഡികെയാണ് സംവിധാനം.