ഇടപാടുകാരിൽ സമ്പാദ്യശീലം വളർത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ‘സേവിംഗ്സിന്റെ വിദ്യ’ എന്ന പരസ്യ ക്യാംപെയിന് ഫെഡറൽ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാൻഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ആപ്പുകൾക്കുമപ്പുറത്തേക്കു നീളുന്നതാണ് ഇടപാടുകാരുമായുള്ള ആത്മബന്ധം എന്ന ആശയത്തിന്റെ തുടർച്ചയായി, സ്മാർട്ട് സേവിംഗ്‌സും മികച്ച സേവനവും അർഥപൂർണമായ ബന്ധങ്ങളും ഒത്തുചേരുമ്പോൾ എന്നെന്നും നിലനിൽക്കുന്ന മൂല്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു എന്ന ആശയമാണ് പരസ്യം മുന്നോട്ടുവെക്കുന്നത്.
നിത്യജീവിതത്തിൽ നിന്നെടുത്ത രസകരമായ സന്ദർഭങ്ങളിലൂടെ സമ്പാദ്യത്തിന്റെ പ്രാധാന്യം പറഞ്ഞുതരുന്ന രീതിയിലാണ് പരസ്യചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. മികച്ച സേവനത്തിനു പേര് കേട്ട ഫെഡറൽ ബാങ്കുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്നതിലേക്ക് പരസ്യചിത്രങ്ങൾ ശ്രദ്ധയാകർഷിക്കുന്നു. ഉത്പ്പന്നങ്ങളെയോ പലിശനിരക്കുകളെയോ കുറിച്ച് പറയുന്നതിന് പകരം ‘സേവിംഗ്സ്’ എന്ന ആശയത്തിനാണ് പരസ്യത്തിലൂടെ ഊന്നൽ നൽകുന്നത്.
ബ്രാൻഡ് അംബാസഡറായതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്ക് ഇറക്കുന്ന ‘സേവിംഗ്സ് കി വിദ്യ’ പരസ്യ ക്യാംപെയിൻ വൻ വിജയമാകുമെന്ന് നടി വിദ്യാബാലൻ പറഞ്ഞു. “ക്യാംപെയിന് എന്റെ പേര് നൽകിയത് യാദൃശ്ചികമാണെങ്കിലും, ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ പണം സേവ് ചെയ്യാൻ പറ്റുമെന്നതും ഇത്തരം കാര്യങ്ങൾ ദൈനംദിന ജീവിതത്തിൽ യഥേഷ്ടം ലഭ്യമാണെന്നതും പരിഗണിക്കുമ്പോൾ പരസ്യത്തിൽ പറയുന്ന ആശയം വളരെ എളുപ്പത്തിൽ മനസ്സിലാവാൻ സാധിക്കും. ഡിജിറ്റൽ സാങ്കേതികതയ്ക്ക് ഊന്നൽ നൽകുമ്പോഴും മാനുഷിക മൂല്യങ്ങളിലൂന്നിയുള്ള ബാങ്കിന്റെ സമീപനം അക്കൗണ്ട് തുറന്ന സമയത്ത് എനിക്ക് നേരിട്ടറിയാൻ സാധിച്ചു.”- വിദ്യാബാലൻ കൂട്ടിച്ചേർത്തു.
ചെറിയ നിർദ്ദേശങ്ങളിലൂടെ ബോധപൂർവമായി തീരുമാനം എടുക്കുക എന്ന ആശയമാണ് ഈ ക്യാംപെയിനിൽ വിദ്യാ ബാലൻ അവതരിപ്പിക്കുന്നത് . ബാങ്കിൽ അക്കൗണ്ട് തുറന്നതിലൂടെ തനിക്കു ലഭിച്ച സേവനത്തിന്റെ മികവ് തന്നെയാണ് അവർ പങ്കുവെക്കുന്നത്. അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആധികാരത ഈ പരസ്യചിത്രങ്ങളിൽ ദൃശ്യമാണ്. സേവിംഗ്‌സിന്റെ വിദ്യ എന്ന ആശയം പകർത്താവുന്ന അനവധി സന്ദർഭങ്ങൾ എല്ലാവരുടെയും ജീവിതത്തിൽ യഥേഷ്ടം ലഭ്യമാണ്. ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.
ടിവി, ഡിജിറ്റൽ, സോഷ്യൽ മീഡിയ, പരസ്യബോർഡുകൾ, പത്രങ്ങൾ, ഫെഡറൽ ബാങ്ക് ശാഖകൾ തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യചിത്രങ്ങളും അനുബന്ധ പരസ്യങ്ങളും വിവിധ ഭാഷകളിൽ പുറത്തിറങ്ങും.
STORY HIGHLIGHT: federal bank launches the savings advertising campaign