Celebrities

ഉമ്മയോട് തന്നെ താത്പര്യമില്ല,. പിന്നെയാണോ!! ഇന്റിമേറ്റ് സീനികളിലെ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി | Renu Sudhy

സുധിയുടെ മരണശേഷം തോന്നിയപോല ജീവിക്കുന്നെന്നൊക്കെയാണ് ഉയരുന്ന പ്രധാന വിമർശനം

രേണു സുധിയുടെ ഓരോ നീക്കവും ഇന്ന് വാർത്തയാണ്. ഭർത്താവിന്റെ വഴിയായ അഭിനയ ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ തന്നെ ഒരുപോലെ പിന്തുണയും വിമർശനവും നേരിട്ടിരുന്നു. ഭർത്താവ് സുധിയുടെ മരണശേഷം തോന്നിയപോല ജീവിക്കുന്നെന്നൊക്കെയാണ് ഉയരുന്ന പ്രധാന വിമർശനം. ഇപ്പോഴിതാ ഇന്റിമേറ്റ് സീനുകളഴ്‍ ചെയ്യുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ…

‘തനിക്ക് ഉമ്മയോട് തന്നെ താത്പര്യമില്ല. പിന്നെയാണോ ലിപ് ലോക്ക് എന്ന് ചോദിച്ച രേണു ഡീപ്പ് ലിപ് ലോക്കുകൾ ചെയ്യില്ലെന്നും കഥാപാത്രം അനുസരിച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ മുട്ടിക്കുന്ന സീനുകൾ ആണെങ്കിൽ പിന്നെയും കുഴപ്പം ഉണ്ടാകില്ലെന്നും പറയുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ ആളിന്റെ മനസ്സ് എങ്ങനെ ഇത്ര വേഗം മാറി എന്ന് ചോദിക്കുമ്പോൾ മനുഷ്യൻ അല്ലേ പുള്ളെ മാറിപ്പോകും എന്നാണ് പറയുന്നത്.

ഒരു ബന്ധത്തിൽ ഏറ്റവും ആദ്യം വേണ്ടുന്നത് മാനസിക അടുപ്പമാണ് അത് കഴിഞ്ഞ ശേഷം ആണ് ഫിസിക്കൽ അടുപ്പം വേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭർത്താവിൽ നിന്നും സുരക്ഷിതത്വം കെയറിങ് ഒക്കെ വേണം. അത് വരുമ്പോൾ തന്നെ പ്രണയം അവിടെ ഉണ്ടാകും, ആ പ്രണയത്തിലൂടെ സെക്‌സും സംഭവിക്കും. ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ലിപ്പ് ലോക്ക് ഒന്നും ചെയ്യില്ല. ജസ്റ്റ് ഒന്ന് ലിപ് തൊട്ടു തൊട്ടില്ല എന്ന രീതി ആണെങ്കിൽ കുഴപ്പം ഇല്ല. ഞാൻ ചെയ്യും. ഡീപ്പ് ലിപ് ലോക്ക് സീനുകൾ ഒട്ടും ചെയ്യില്ലെന്നും’ രേണു പറയുന്നു.

content highlight: Renu Sudhy