അമേരിക്കൻ പര്യടനത്തിനിടയിലെ നിഖില വിമലിന്റെയും റിമ കല്ലിങ്കലിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. അരുവിയിൽ നീന്തിത്തുടിച്ചും പ്രകൃതിഭംഗി ആസ്വദിക്കുകയുമാണ് മലയാളത്തിന്റെ താരസുന്ദരിമാർ. കോസ്റ്ററിക്ക ദ്വീപിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും ആരാധകർക്കായി പങ്കുവച്ചത്.
പെട്ടെന്ന് തന്നെ ചിത്രങ്ങൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. നിരവധി ആരാധകരാണ് ലെെക്കും കമന്റുമായി രംഗത്തെത്തിയത്.
‘അഴകിയ ലൈല’ എന്നാണ് നിഖിലയുടെ ചിത്രങ്ങൾക്കു വരുന്ന കമന്റ്. ‘സൂപ്പർ ക്യൂട്ട്’, ‘വളരെ മനോഹരമായിട്ടുണ്ട്’, ‘പ്രായം ഒരു 10 വയസ്സ് കുറഞ്ഞപോലെ തോന്നുന്നു, ഒരു 24 ആയപോലെ’, ‘സൂപ്പർ’ – എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
അപർണ ബാലമുരളി, നസ്‌ലൻ തുടങ്ങിയ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. മേയ് ആദ്യമാണ് റിമ, അപർണ ബാലമുരളി, നിഖില വിമൽ അടക്കമുള്ള സംഘം അമേരിക്കയിൽ എത്തിയിരുന്നു.
ന്യൂയോർക്കിലെ ടെെം സ്ക്വയറിൽ നിന്ന് ഇവർ എടുത്ത ചിത്രം അന്ന് വെെറലായിരുന്നു. പിന്നാലെയാണ് വീണ്ടും പുതിയ ചിത്രങ്ങളുമായി നടിമാർ എത്തിയിരിക്കുന്നത്.