കാലങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ ഗിന്നസ് പക്രുവിന്റെ ഒരു ഫാമിലി എന്റര്‍ടൈനര്‍ പടം ബിഗ് സ്‌ക്രീനില്‍ കണ്ടു രസിച്ചു കൈയടിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകര്‍. എന്നും നല്ല സിനിമകള്‍ ഇരുകൈയ്യും നീട്ടി സ്വികരിക്കുന്ന പ്രേക്ഷകര്‍ പക്രുവിന്റെ ‘916 കുഞ്ഞൂട്ടന്‍’ ഏറ്റെടുക്കുമെന്നുറപ്പായിക്കഴിഞ്ഞു. അത്രയ്ക്കും കിടിലന്‍ എക്‌സ്പീരിയന്‍സ് സമ്മാനിച്ചിരിക്കുകയാണ് പടമെന്ന് പ്രതികരണം. പൂര്‍ണമായും കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനും ആക്ഷനും തുല്യപ്രാധാന്യം നല്‍കിയാണ് സിനിമയുടെ സംവിധാനം. ഈ അവധികാലത്തെ അവസാന ദിനങ്ങളില്‍ എന്തുകൊണ്ടും തീയേറ്ററില്‍ ചെന്ന് കാണേണ്ട ചിത്രം തന്നെയാണ് 916 കുഞ്ഞൂട്ടന്‍ എന്നു തെളിയിക്കുന്നു.
മാത്രമല്ല, ഈ സിനിമയുടെ ഹൈലൈറ്റ് ഗിന്നസ് പക്രുവിന്റെ തകര്‍പ്പന്‍ പ്രകടനാണ്. കുട്ടികളുടെ നായകന്‍ കൂടിയായ പക്രുവിന്റെ കര്‍ഷനായുള്ള വരവ് പൊളിയാണ്. തിയറ്ററില്‍ തീര്‍ക്കുന്ന വൈബ് വേറെ ലെവലാണ്. അതെ, വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ചാനല്‍ പരിപാടികളില്‍ ഒന്നിച്ചിരുന്ന ടിനി ടോമും ഞാനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയിലെ കുഞ്ഞൂട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ കുറിച്ച് ഗിന്നസ് പക്രു തന്നെ പറയുന്നത് ഇങ്ങനെയാണ്.
‘ഇളയരാജയ്ക്ക് ശേഷം കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്. വളരെയധികം അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് കുഞ്ഞൂട്ടന്‍. ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ നമ്മുടെ ചുറ്റും നിരന്തരം കാണുന്ന ചിലരുടെ ജീവിതം സിനിമയില്‍ കഥയായി വരുമ്പോള്‍ അത്തരം കഥാപാത്രങ്ങളുമായി കൂടുതല്‍ ഇഴുകി ചേരാന്‍ നമുക്ക് കഴിയുന്നത് സ്വാഭാവികമാണ്. സാധാരണ ഗതിയില്‍ അനുയോജ്യമായ കഥാപാത്രങ്ങള്‍ ലഭിക്കുമ്പോള്‍ നമ്മള്‍ യാത്രകളിലും മറ്റും കാണാറുള്ള വ്യത്യസ്തരായ മനുഷ്യരെയാണ് മനസ്സില്‍ പ്രതിഷ്ഠിക്കാറുള്ളത്. അതെന്റേതായ രീതിയാണ്.
തമിഴില്‍ പ്രശസ്ത സംവിധായകരോടൊപ്പം വര്‍ഷങ്ങളോളം അസ്സോസിയറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത ആര്യന്‍ വിജയ് മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കുഞ്ഞൂട്ടന്‍ 916. സംവിധായകന്‍ കുഞ്ഞൂട്ടന്റെ കഥ പറഞ്ഞപ്പോള്‍ വളരെയധികം കൗതുകം തോന്നി. സ്വതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഒരുപാട് അംഗങ്ങളുള്ള കര്‍ഷകശ്രീ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേടിയ വലിയൊരു കര്‍ഷക കുടുംബത്തിന്റെ കഥ. കൂട്ടുകുടുംബങ്ങളില്‍ സംഭവിക്കുന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലമാണ് ഈ ചിത്രം ചര്‍ച്ച ചെയ്യുന്നത്. കുടുംബത്തില്‍ കൃഷിയെ സ്നേഹിക്കുന്ന ഇളയമകനാണ് കുഞ്ഞൂട്ടന്‍. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായ കുഞ്ഞൂട്ടന്റെ വ്യത്യസ്തമായ ജീവിത യാത്രകളാണ് ഈ ചിത്രത്തിന്റെ കഥാംശം.
മലയാള സിനിമാ ചരിത്രത്തില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ പോന്നൊരു 916 തനി തങ്കമാണ് ഈ സിനമയെന്ന് പ്രേക്ഷകര്‍ പറഞ്ഞു തുടങ്ങുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്. തിയേറ്ററുകളില്‍ ഗിന്നസ് പക്രുവിന്റെ കുട്ടിക്കൂട്ടവും, കുടുംബങ്ങളും അത്യാവേശം നിറയ്ക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും വിശ്വസിക്കുന്നത്.
CONTENT HIGH LIGHTS;’Karshakan Kunjuttan’ sets out to reap the harvest: Audience embraces ‘916 Kunjuttan’; Guinness Pakru’s brilliant performance