മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് വിനീത്. ഒരു നർത്തകൻ എന്നതിലുപരി താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ആരാധകർ വളരെയധികം ഇഷ്ടത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത് അത്തരത്തിൽ വിനീത് അഭിനയിച്ച ചിത്രങ്ങളിൽ മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു ഗാനരംഗമാണ് പൊന്നോലത്തുമ്പി എന്ന് തുടങ്ങുന്ന ഗാനരംഗം. മഴവില്ല് എന്ന ചിത്രത്തിലെ ഗാനരംഗമാണ് ഇത് ഈ ഗാനരംഗത്തിൽ അഭിനയിച്ച നായികയെ പിന്നീട് അധികമാരും കണ്ടിട്ടില്ല മറ്റ് സിനിമകളിൽ ഒന്നും ഈ നായിക അധികമഭിനയിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം
ആരാണ് ഈ നായിക ഇപ്പോൾ വർഷങ്ങൾക്ക് ശേഷം വീണ്ടും വിനീത് ആ നായികയെ നേരിൽ കണ്ടിരിക്കുകയാണ്. ആ വിശേഷങ്ങൾ ആണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. വീണ്ടും ആ നായികയെ തന്നെ താൻ സോഷ്യൽ മീഡിയയിലൂടെ കണ്ടു എന്ന സന്തോഷം ചിത്രങ്ങൾക്കൊപ്പം ആണ് പങ്കുവെച്ചിരിക്കുന്നത് എന്നാൽ ഇതിനു താഴെ നിരവധി ആളുകളാണ് ഒരുപാട് മാറിപ്പോയല്ലോ എന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നുമൊക്കെ പറഞ്ഞുകൊണ്ട് എത്തുന്നത്
പ്രീതി എന്നാണ് ഈ നായികയുടെ പേര് ശരിക്കും ഒരു സർപ്രൈസ് മീറ്റിംഗ് ആയിരുന്നു ഇത് എന്നാണ് വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് മഴവിൽ സിനിമയുടെ ഓർമ്മകൾ പെട്ടെന്ന് മനസ്സിലേക്ക് വന്നു എന്നും വിനീത് കുറിക്കുന്നു, ഈ ഫോട്ടോയിൽ ചാക്കോച്ചൻ കൂടി വേണമായിരുന്നു എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത് അങ്ങനെ അവസാനം ഇരുവരും ഒരുമിക്കുകയാണ് ഗൈസ് എന്നാണ് ചിലർ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത് പൊന്നോലത്തുമ്പി എന്ന ഗാനം ഓർമ്മ വരുന്നു എന്നും പലരും അറിയിക്കുന്നു