സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഇപ്പോൾ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ റീലുകളും മറ്റും ചെയ്തു കൊണ്ടാണ് താരം അടുത്തകാലത്ത് വൈറലായി മാറിയത് അതോടൊപ്പം ചില ഓൺലൈൻ ചാനലുകളുടെ അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരുന്നു
ഇതെല്ലാം തന്നെ താരത്തെ പ്രശസ്ത ആക്കുകയാണ് ചെയ്തത് ഇപ്പോൾ വീണ്ടും ഒരു അഭിമുഖത്തിലെത്തി തന്റെ മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് താരം പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇനിയും ഒരു വിവാഹം കഴിക്കുമോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് താരം വളരെ വ്യക്തമായ രീതിയിലുള്ള മറുപടി പറയുന്നത് ഈ മറുപടി വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇനിയും ഒരു വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോൾ താരം പറയുന്ന മറുപടി ഇങ്ങനെയാണ്..
എനിക്ക് രണ്ട് ആൺകുട്ടികളാണ് അവർ വളർന്ന് വലുതായി അവരുടെ കാര്യം നോക്കി പോകുമ്പോൾ എന്നെ അവർക്ക് നോക്കാൻ പറ്റില്ല എന്നൊരു അവസ്ഥ വരികയാണെങ്കിൽ അമ്മയ്ക്ക് മറ്റൊരു കൂട്ട് വേണം എന്ന് അവര് പറയുകയാണെങ്കിൽ തീർച്ചയായും ഞാൻ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കും എത്രകാലം ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമെന്ന് നമുക്ക് പറയാനും സാധിക്കില്ലല്ലോ. അമ്മൂമ്മ ആയി കഴിഞ്ഞാണ് കല്യാണം കഴിക്കുന്നത് എങ്കിൽ അപ്പൂപ്പനെ ആയിരിക്കും കല്യാണം കഴിക്കുന്നത്. എന്റെ മക്കൾ എന്നോട് പറയുന്നത് അമ്മയ്ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തുകൊള്ളാനാണ് അതുകൊണ്ടുതന്നെ അങ്ങനെ ഒരു സാഹചര്യം വന്നാൽ ചിലപ്പോൾ അങ്ങനെയൊരു കാര്യത്തിലേക്ക് പോയേക്കാം