നടൻ ജയം രവിയും ആർതിയും തമ്മിലുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്ക് വധ ഭീഷണിയുണ്ടെന്ന് ഗായിക കെനിഷ ഫ്രാൻസിസ്. ലഭിച്ച മെസേജുകളും വധഭീഷണി സന്ദേശങ്ങളുടെയുമെല്ലാം സ്ക്രീൻഷോട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് താരത്തിന്റെ പ്രതികരണം.
കെനിഷയുടെ വാക്കുകൾ ഇങ്ങനെ…
ഞാൻ എന്റെ കമന്റുകൾ ഓഫ് ചെയ്യുകയോ ഒളിച്ചോടുകയോ ചെയ്യുന്നില്ല. എനിക്ക് ആരോടും ഒന്നും ഒളിക്കാനില്ല. എന്റെ പ്രവൃത്തികളെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ട്, പക്ഷെ ദയവായി എന്റെ മുഖത്ത് നോക്കി അത് ചെയ്യൂ. ഒരാളുടെ കള്ളം എങ്ങനെയാണ് നിങ്ങളുടെ സത്യമാകുന്നതെന്ന് ഓരോരുത്തർക്കും പരസ്യമായി കാണിച്ചു തരാൻ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ എനിക്ക് ചുറ്റും നടക്കുന്ന എന്തിന്റെയെങ്കിലും ഒരു പ്രേരകശക്തിപോലും ഞാനാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, ദയവായി എന്നെ കോടതിയിൽ കൊണ്ടുപോകൂ. ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു.
നിങ്ങളുടെ ശാപങ്ങളും അധിക്ഷേപങ്ങളും കൊണ്ട് ഞാൻ എന്താണ് നേരിടുന്നത് എന്നതിനെക്കുറിച്ച് നിങ്ങളിൽ ആരെങ്കിലും ഒന്ന് ചിന്തിക്കാൻ മെനക്കെട്ടിട്ടുണ്ടോ? എന്നെ വേദനിപ്പിക്കാൻ നിങ്ങൾ കർമത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ യഥാർഥസത്യം പുറത്തുവരുമ്പോൾ അതേ വേദന ഞാൻ നിങ്ങൾക്ക് നേരാൻ പോകുന്നില്ല.
നിങ്ങളിൽ മിക്കവർക്കും എന്റെ സത്യവും വേദനയും അറിയില്ല. അതുകൊണ്ടാണ് ഇങ്ങനെയുള്ള വാക്കുകളും ഇതിനേക്കാൾ മോശമായവയും എന്നിൽ അടിച്ചേൽപ്പിക്കാൻ കാരണമെന്ന് ഞാൻ മനസ്സിലാക്കുന്നു. അധികം വൈകാതെ സത്യം പുറത്തുവരും. ഞാൻ തെറ്റുകാരിയാണെങ്കിൽ, നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ ഞാൻ തയ്യാറാണ്. അതുവരെ, ശ്വാസമെടുക്കാൻ എന്നെ അനുവദിക്കാമോ?
content highlight: kenisha