മലയാളി പ്രേക്ഷകർക്കിപ്പോൾ വളരെ സുപരിചിതയായി മാറിയിരിക്കുന്ന താരമാണ് രേണു സുധി സോഷ്യൽ മീഡിയയിൽ എല്ലാം വളരെയധികം ശ്രദ്ധ നേടാറുണ്ട് താരം ഇപ്പോൾ രേണു സുധിയുടെ പുതിയ ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. അടുത്തകാലത്ത് താരം ഒരു അഭിമുഖത്തിൽ എത്തുകയും ഈ അഭിമുഖത്തിൽ ചില കാര്യങ്ങൾ പറയുകയും ഒക്കെ ചെയ്തിരുന്നു ഈ അഭിമുഖം വളരെയധികം വൈറലായി മാറുകയും ചെയ്തിരുന്നു
ഈ അഭിമുഖത്തിലൂടെ ഏറ്റവും കൂടുതൽ വിമർശനമേൽക്കേണ്ടി വന്നത് അവതാരികയായ ശാരികയായിരുന്നു. ഇപ്പോൾ വീണ്ടും ശാരികക്കൊപ്പം മൈൽസ്റ്റോൺ മേക്കർ ഹോട്ട് സീറ്റ് എന്ന സെഗ്മെന്റിൽ എത്തിയിരിക്കുകയാണ് വീണ്ടും രേണു സുധി ഇതിൽ ശാരിക ചോദിക്കുന്ന ചോദ്യങ്ങളും അതിനെ രേണു പറയുന്ന മറുപടികളുമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
സുധിച്ചേട്ടനെ വെച്ച് രേണു സുധി കോടികൾ ഉണ്ടാക്കി എന്ന് നാട്ടുകാർ പറയുന്നത് ശരിയാണോ .? എന്ന അവതാരികയുടെ ചോദ്യത്തിന് രേണുവിന്റെ മറുപടി ഇങ്ങനെയായിരുന്നു , സുധി ചേട്ടനെ വെച്ച് ഞാൻ എങ്ങനെ കോടികൾ ഉണ്ടാക്കിയെന്നാണ് പറയുന്നത് ഞാൻ മരിച്ചുപോയ ഒരാളെ വെച്ച് എങ്ങനെയാണ് പണം ഉണ്ടാക്കുന്നത്.?
View this post on Instagram
രേണു സുധി എന്ന പേരിൽ തന്നെ അത് ഉണ്ടല്ലോ സുധി എന്ന പേരാണ് നിങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് നിങ്ങളുടെ പേരുമായി അത് ലേബൽ ഡ് ആയിരിക്കുകയാണ്. സുധിയുടെ ഭാര്യയാണ് രേണു എന്നത് കൊണ്ടാണ് ഈ ലക്ഷ്മി നക്ഷത്ര അടക്കമുള്ളവർ നിങ്ങളെ സഹായിക്കുന്നത് എന്ന് ശാരിക ചോദിച്ചപ്പോൾ രേണു മറുപടി പറഞ്ഞത്, നമ്മൾ ഒരു പ്രോഡക്റ്റ് ഒരാൾക്ക് കൊടുക്കുമ്പോൾ അതിന് നമുക്ക് പൈസ കിട്ടണ്ടേ അങ്ങനെ സുധിയേട്ടനെ കൊടുത്തിട്ട് എനിക്ക് പൈസയൊന്നും കിട്ടിയിട്ടില്ല എന്നാണ്