അടുത്തകാലങ്ങളായി സോഷ്യൽ മീഡിയയിൽ വലിയതോതിൽ വിമർശനമേൽക്കേണ്ടിവരുന്ന ഒരു വ്യക്തി തന്നെയാണ് രേണു സുധി. എന്നാൽ കുറച്ചുനാളുകളായി രേണുവിന് വിമർശനങ്ങൾ അധികം ഉണ്ടാകുന്നില്ല കൂടുതൽ ആളുകളും താരത്തിന് ആശംസകൾ മായി ആണ് എത്തുന്നത് അതിന്റെ പ്രധാന കാരണം എന്നത് അടുത്തകാലത്ത് ഇറങ്ങിയ ഒരു അഭിമുഖമാണ് ഈ അഭിമുഖത്തിൽ രേണു പറയുന്ന ചില കാര്യങ്ങൾ ആളുകൾ ഏറ്റെടുക്കുകയാണ് ഉണ്ടായത്..
ഇപ്പോൾ വീണ്ടും അതേ അഭിമുഖത്തിൽ വന്നിരിക്കുമ്പോൾ അവതാരിക രേണുവിനോട് ചോദിക്കുന്ന ചോദ്യവും അതിന് രേണു പറയുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത് ഇത്രയും കാലം രേണുവിനെ വിമർശിച്ച ഇത്രയും കാലം രേണു മോശമാണ് എന്നു പറഞ്ഞ ആളുകൾ ഇപ്പോൾ രേണു നല്ലവളാണ് എന്നും മിടുക്കിയാണ് എന്നും പറയുന്നു മാത്രമല്ല നല്ല രീതിയിൽ അഭിനയിക്കുന്നു എന്നും പറയുന്നു ഇതിനെക്കുറിച്ച് എന്താണ് രേണുവിന്റെ അഭിപ്രായം. ഈ ജനങ്ങളെക്കുറിച്ച് എന്താണ് രേണുവിന് പറയാനുള്ളത് ആളുകളുടെ ഇത്തരം രീതികളെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കൂ എന്നായിരുന്നു അവതാരിക പറഞ്ഞത് ഇതിന് രേണു നൽകുന്ന മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്, വാക്കുകൾ ഇങ്ങനെ..
ഒരു ഇന്റർവ്യൂ എടുക്കുമ്പോൾ അതും പറയുന്ന കാര്യങ്ങൾ ഏത് രീതിയിലാണ് ജനങ്ങളിലേക്ക് എത്തുന്നത് എന്ന് പറയാൻ സാധിക്കില്ല ജനങ്ങളിലേക്ക് അത് എത്തുന്ന ഔട്ട്പുട്ട് നമുക്ക് മനസ്സിലാവില്ല അത് അവരിലേക്ക് എത്തുന്ന രീതി വെച്ചാണ് അവർ ആ കാര്യത്തെ നിരീക്ഷിക്കുന്നത്. കേരളത്തിലെ പ്രേക്ഷകർ ഒരു സ്റ്റാൻഡ് ഉള്ള പ്രേക്ഷകരാണെന്ന് എനിക്ക് തോന്നിയിട്ടില്ല ചിലപ്പോൾ ഈ അഭിമുഖം ഇറങ്ങി കഴിയുമ്പോൾ എന്നെ ആയിരിക്കും ആളുകൾ ചീത്ത വിളിക്കുന്നത്. കുപ്രസിദ്ധിയും സുപ്രസിദ്ധിയും ഒന്നും ഞാൻ ഉണ്ടാക്കിയതല്ല എല്ലാം ആളുകൾ തന്നെ പറഞ്ഞു ഉണ്ടാക്കിയതാണ് അതുകൊണ്ടുതന്നെ ഞാൻ അതിനെ ഗൗനിക്കാറില്ല