Entertainment

‘തഗ് ലൈഫ് എന്ന പേര് സജസ്റ്റ് ചെയ്തത് കമല്‍’ ; വെളിപ്പെടുത്തി മണിരത്‌നം

കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ് തഗ് ലൈഫ്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ടീസറും പാട്ടുകളുമെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാണ്. ഇപ്പോഴിതാ സിനിമയുടെ ടൈറ്റില്‍ വന്ന വഴിയെക്കുറിച്ചും മറ്റു വിശേഷങ്ങളെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് സംവിധാകന്‍ മണിരത്‌നം.

മണിരത്‌നത്തിന്റെ വാക്കുകള്‍…..

”കമല്‍ ഹാസന്‍ ആണ് തഗ് ലൈഫ് എന്ന ടൈറ്റില്‍ സജസ്റ്റ് ചെയ്യുന്നത്. അത് ഞങ്ങള്‍ക്ക് ഈ കഥയ്ക്ക് ചേരുന്നതായി തോന്നി. ജെന്‍ സി പ്രേക്ഷകര്‍ക്ക് ഈ ടൈറ്റില്‍ പെട്ടെന്ന് വര്‍ക്ക് ആകും. ഒരു ക്രൈം ലോകത്ത് നടക്കുന്ന ഇമോഷണല്‍ ഡ്രാമയാണ് ഈ സിനിമ. അതില്‍ ആക്ഷനും ഉള്‍പ്പെടും”.

നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്നത്തിന്റെ സംവിധാനമികവും കമല്‍ഹാസന്‍, എസ്ടിആര്‍ എന്നിവരുടെ കിടിലന്‍ പെര്‍ഫോമന്‍സും എ ആര്‍ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉള്‍പ്പെടെ എല്ലാ മേഖലകള്‍ക്കും പ്രശംസ ലഭിക്കുന്നുണ്ട്. ജൂണ്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

യു എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 45 മിനിട്ടാണ് സിനിമയുടെ നീളം. ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മണിരത്‌നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. നേരത്തെ മണിരത്‌നത്തിന്റെ കണത്തില്‍ മുത്തമിട്ടാല്‍, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.