രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ഇപ്പോഴിതാ കൂലിയുടെ ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. എനര്‍ജറ്റിക്കായ രജനികാന്തിനെ ദൃശ്യങ്ങളില്‍ കാണാം. കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോള്‍. ഓഗസ്റ്റ് 14നാണ് ചിത്രം തീയറ്ററില്‍ എത്തുക. സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. ടി ജെ ജ്ഞാനവേലായിരുന്നു വേട്ടയ്യന്റെ സംവിധായകന്‍.
என்னைக்கும் கொறையாத மவுசு💥 #PowerHouseVibe is now available on Instagram & YT Shorts Audio🔊#Coolie worldwide from August 14th 😎@rajinikanth @Dir_Lokesh @anirudhofficial @iamnagarjuna @nimmaupendra #SathyaRaj #SoubinShahir @shrutihaasan @hegdepooja @anbariv @girishganges… pic.twitter.com/IRVk8scxQx
— Sun Pictures (@sunpictures) May 23, 2025
സംവിധായകന്‍ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായ ലിയോയാണ്. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇന്‍ഡസ്ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്ക്ക് സാധിച്ചു. ദളപതി വിജയ്‌യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. 14 വര്‍ഷങ്ങള്‍ക്ക് തൃഷയും വിജയ്‌യും ഒന്നിച്ച ചിത്രമാണ് ലിയോ. ഇരുവരും ജോഡികളായി എത്തിയതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി തൃഷ എത്തിയത്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, സാന്‍ഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്ണന്‍, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, തുടങ്ങിയവരും വേഷമിട്ടു.
















