പവന് കല്യാണിനെ നായകനാക്കി സുജീത് സംവിധാനം ചെയ്യുന്ന തെല്ലുങ്ക് ചിത്രമാണ് ഒജി. പ്രഭാസ് നായകനായ ‘സാഹോ’യിലൂടെ പേരുകേട്ട സംവിധായകനാണ് സൂജീത്. നടന് പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയ ‘സാഹോ’യ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായിരുന്നില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഒജിയുമായി സുജീത് പ്രേക്ഷകര്‍ മുന്നില്‍ വീണ്ടും എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് പവന് കല്ല്യാണിന്റെ ജന്മദിനത്തില് ടീസര്‍ പുറത്തുവിട്ട് ചിത്രമാണിത്. എന്നാല്‍ പിന്നീട് പവന് കല്ല്യാണ്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തതോടെ ചിത്രത്തിന്രെ റിലീസ് വൈകുകയായിരുന്നു. ഞായറാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.
സെപ്തംബര്‍ 25നാണ് ചിത്രം തീയറ്ററില്‍ എത്തുക. ആര്‍ആര്‍ആര്‍ എന്ന ചിത്രം നിര്‍മ്മിച്ച ഡിവിവി ദനയ്യയാണ് ആണ് ഒജിയും നിര്‍മിക്കുന്നത്. പവന് കല്ല്യാണിന്റെ മറ്റൊരു പടമായ ഹരി ഹര വീര മല്ലു വരുന്ന ജൂണ്‍ 16ന് തീയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട തീയറ്റര്‍ സമരം ചിത്രത്തിന് വെല്ലുവിളിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഒജിയില്‍ നായികയായി എത്തുന്നത് പ്രിയങ്ക മോഹന്‍ ആണ്. ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നത് ബോളിവുഡ് താരം ഇമ്രാന് ഹാഷ്മിയാണ്. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റ് വന്‍ അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നേടിയിരുന്നത്.
രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പവന് കല്യാണ്‍ പ്രിയങ്ക, ഇമ്രാന് ഹാഷ്മിക്കും പുറമേ പ്രകാശ് രാജും, അര്ജുന് ദാസും ശ്രിയ റെഡ്ഡിയും ഹരിഷ് ഉത്തമനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.